കൊച്ചി: ഇന്ത്യയിലെ ഡയറക്ട് സെല്ലിങ്ങ് വിപണി 2013-2014 സാമ്പത്തിക വര്‍ഷം 7472 കോടി രൂപയിലെത്തിയതായി ഇന്ത്യന്‍ ഡയറക്ട് സെല്ലിങ്ങ് അസോസിയേഷനും (െഎഡിഎസ്എ) പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും പുറത്തിറക്കിയ വാര്‍ഷിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തലേ വര്‍ഷം ഇത് 7146 കോടി രൂപയായിരുന്നു. സംഘടിത മേഖലയിലെ കമ്പനികള്‍ 7024 കോടി രൂപയുടെ വിറ്റുവരവ് നേടിയപ്പോള്‍ അസംഘടിത മേഖലയുടെ വിറ്റുവരവ് 448 കോടി രൂപയാണെന്ന് ഐഡിഎസ്എ സെക്രട്ടറി ജനറല്‍ ഛവി ഹേമന്ദ് പറഞ്ഞു.
ഡയറക്ട് സെല്ലിങ്ങിലെ ഏറ്റവും പ്രധാന വിപണി ബാംഗ്ലൂര്‍ ആണെന്ന് ഐഡിഎസ്എ ചെയര്മാന് അജയ് ഖന്ന പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോഡി സെപ്തംബര്‍ 25 ന് പ്രഖ്യാപിച്ച മേയ്ക്ക് ഇന്‍ ഇന്ത്യ, ഡയറക്ട് സെല്ലിങ്ങ് മേഖലയെ സംബന്ധിച്ചിടത്തോളം അന്വര്‍ത്ഥമാണെന്ന് ഛവി ഹേമന്ദ് പറഞ്ഞു. പ്രസ്തുത മേഖലയിലെ 70 ശതമാനം ഉല്‍പ്പന്നങ്ങളും ആഭ്യന്തരമായി നിര്‍മ്മിക്കുന്നവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: