പുനലൂര്‍: വിദ്യാരംഗം കലാസാഹിത്യവേദിയുടെ മൂന്നാമത് റവന്യൂ ജില്ലാ സാഹിത്യോത്സവം ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പുനലൂര്‍ സെന്റ് ഗൊരേറ്റി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. 12 ഉപജില്ലകളില്‍ നിന്നുള്ള യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍പ്പെട്ട അഞ്ഞൂറോളം പ്രതിഭകള്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കും. കഥാരചന, കവിതാരചന, ഉപന്യാസം, പെന്‍സില്‍ ഡ്രോയിംഗ്, ജലച്ചായം, പുസ്തകാസ്വാദനം, കാവ്യമഞ്ജരി, നാടന്‍പാട്ട്, സാഹിത്യക്വിസ് എന്നീ ഒമ്പത് ഇനങ്ങളില്‍ ഏഴ് വേദികളിലായാണ് മത്സങ്ങള്‍.
ഒന്നിന് രാവിലെ 9.30ന് ചേരുന്ന സമ്മേളനം എംഎല്‍എ കെ.രാജു ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ രാധാമണി വിജയാനന്ദ് അധ്യക്ഷയാകും. ഏഴാച്ചേരി രാമചന്ദ്രന് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. ഷെരീഫ് ചന്ദനത്തോപ്പ് മുഖ്യാതിഥിയാകും. മിനി മധുകുമാര്‍, കെ.എം. യോഹന്നാന്, എസ്. ഷാജു, കെ.ഐ. ലാല്‍, എസ്.എല്‍. ബൈജു, എം. ദിവാകരന്, എം. വര്‍ഗീസ്, എസ്.നൗഷറുദ്ദീന്‍ എന്നിവര്‍ സംസാരിക്കും.
രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന് ഉദ്ഘാടനം ചെയ്യും. പുനലൂര്‍ മുനിസിപ്പല്‍ വൈസ്ചെയര്‍മാന്‍ എസ്. ബിജു അധ്യക്ഷനാകും. കൊല്ലം ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.ആര്. പ്രസന്നകുമാര്‍ സമ്മാനദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: