ഭൂമി ജീവിതത്തിന്
നോവുകള്‍ ഏറെയാണ്
വേദനകളുടെ
തീമഴക്കാലങ്ങളില്
ഭൂമിയാകാശങ്ങള്‍
ചുട്ടുപഴുത്തുകിടക്കുന്നു
മഴനനഞ്ഞ്
അടുപ്പെരിയുമ്പോള്‍
കിനാവുകളും
പരിഭവങ്ങളും
വേവാതെ കിടക്കുന്നു
നീതിബോധങ്ങളുടെ
അന്തസാരം
സ്വച്ഛജീവിതത്തിന്
കുറുകെ കിടക്കുകയാണ്
പ്രണയകാലങ്ങളിലെ
ചുഴലിയും പ്രളയവും
തീവാരി എറിയുകയാണ്
ഭാവിയിലെ
കിടക്ക വിരികളില്‍
കാര്മേഘഭരിതമാക്കുകയാണ്
ന്യൂജെന്‍
വാദങ്ങളില്‍
ഭൂഷണമല്ലാത്തത്
ഭൂമിജീവിതം
പ്രതികരിക്കാൻ ഇവിടെ എഴുതുക: