കൊച്ചി: ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡില്‍നിന്ന് 26 പേര് ഈ മാസം ഒടുവില്‍ ഒന്നിച്ച് വിരമിക്കുന്നു. ഒരു ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുതല്‍ ടെക്നിക്കല്‍ ജീവനക്കാര്‍വരെ ഇവരിലുണ്ട്. ഇതാദ്യമാണ് ഇത്രയും പേര് ഒരുമിച്ച് ഈ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്നു വിരമിക്കുന്നത്. ഇവര്‍ക്ക് ഇന്ന് എച്ച്എന്‍എല്‍-ല്‍ ഔദ്യോഗിക യാത്രയയപ്പു നല്‍കും.
സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്നിന്ന കാരോട്ടുമഠം കെ. ശ്രീകണ്ഠന് നായര്‍ മുപ്പതുവര്‍ഷത്തെ സര്‍വീസിനു ശേഷം വിരമിക്കുന്നവരില്‍ പെടുന്നു. ഭാരത് വികാസ് പരിഷത് എറണാകുളം ഭാരവാഹിയും വിഎച്ച്പി എറണാകുളം ദക്ഷിണ പ്രഖണ്ഡ് ജനറല്‍ സെക്രട്ടറിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: