കോട്ടയം: എന്‍എസ്എസ് ശതാബ്ദി സ്മാരകമായി 442-ാം നമ്പര്‍ മുട്ടമ്പലം എന്‍എസ്എസ് കരയോഗം നിര്‍മ്മിക്കുന്ന മന്നം സെന്ററിന്റെ പദ്ധതി സമര്‍പ്പണം ഐഡാ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി ഗോവിന്ദന് നായര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മിക്ക് ബ്രോഷര്‍ കൈമാറി നിര്‍വ്വഹിച്ചു.
കരയോഗം പ്രസിഡന്റ് എം.ജി സുകുമാരന്‍ നായര്‍ അധ്യക്ഷതവഹിച്ചു. മൂന്ന് നിലകളില്‍ ഷോപ്പിംഗ്കോംപ്ലക്സും മിനി ഓഡിറ്റോറിയവം അടങ്ങുന്ന 23000 ചതുരശ്ര അടി നിര്മ്മാണംആണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. കരയോഗം സെ ക്രട്ടറി ടി.എന്‍ ഹരികുമാര്‍, വൈസ്പ്രസിഡന്റ് പി.എസ് ഗോപിനാഥന് നായര്‍, അഡ്വ. ജോസഫ് തമ്പാന്, രവീന്ദ്രന് നായര്‍, ട്രഷറര്‍ പി.എസ് പ്രദീപ് ജി. നാഥ്, ജോയിന്റ് സെക്രട്ടറി ജി. അജിത്കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: