തിരൂര്‍: അഞ്ചാം തവണയും പവിത്രന് മാഷുടെ കുട്ടികള്‍ക്ക് കണക്ക് തെറ്റിയില്ല. ഗണിതശാസ്ത്രമേളയില് ഹൈസ്കൂള്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്കൂള്‍ എന്ന ബഹുമതിയുമായാണ് കണ്ണൂര്‍ മമ്പറം എച്ച്എസ്എസ്സിലെ പവിത്രന് മാസ്റ്ററും കുട്ടികളും ഇത്തവണയും മടങ്ങുന്നത്.
ഗണിതശാസ്ത്രമേളയില് ആകെ ഉണ്ടായിരുന്നത് 11 ഇനങ്ങള്‍. ഇതില്‍ എട്ടിനങ്ങളിലാണ് മമ്പറം എച്ച്എസ്എസ്സിലെ വിദ്യാര്‍ത്ഥികള്‍ മത്സരിച്ചത്. രണ്ടിനങ്ങളില്‍ ഒന്നാം സ്ഥാനവും മൂന്നിനങ്ങളില്‍ മൂന്നാം സ്ഥാനവും രണ്ടിനങ്ങളില്‍ ഗ്രേഡും ഒരിനത്തില്‍ ബി ഗ്രേഡും ലഭിച്ചു.
സ്കൂളിനെ പ്രതിനിധീകരിച്ച് സുബിന്കൃഷ്ണ, വിസ്മയ, അനുശ്രീപ്രകാശ്, സാന്ദ്ര, ദേവീനന്ദ, അമല്‍ എസ് ജിത്ത്, അക്ഷയ് അരവിന്ദ്, പി.വിഷ്ണു, ആകര്‍ഷ് പി. അജിത്ത് എന്നിവരാണ് മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: