ഇസ്ലാമാബാദ്: ഭാരതീയരായ 36 തടവുകാരെ പാക്കിസ്ഥാന് സ്വതന്ത്രരാക്കി. കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 35 മത്സ്യത്തൊഴിലാളികളെയും ഒരു സാധാരണ പൗരനെയുമാണ് പാക്കിസ്ഥാന് മോചിപ്പിച്ചത്.
ലാഹോറിലെ സമീപമുള്ള വാഗാ അതിര് ത്തിവഴി ഇവരെ ഭാരതത്തിലേക്ക് മടക്കിയയ്ക്കും.
സ്വതന്ത്രരായതില്‍ അതിയായ സന്തോഷമുണ്ടെന്ന് തടവുകാര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍നിന്നും തങ്ങള്‍ക്ക് മികച്ച രീതിയിലുള്ള ഇടപെടലാണ് ലഭിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു. മാലിര്‍ ജയിലില്‍ ഇപ്പോള്‍ 419 ഭാരതീയരായ മത്സ്യത്തൊഴിലാളികളാണ് തടവിലുള്ളത്. ഇരുരാജ്യങ്ങളും സമുദ്രാതിര്ത്തിലംഘനത്തെത്തുടര്ന്ന് അടിക്കടി മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: