കോട്ടയം: ജനപക്ഷയാത്രയ്ക്കിടെ ആപ്പിള്‍ ട്രീ ചിട്ടി തട്ടിപ്പ് കേസിലെ പ്രതി കെ.ജെ.ജെയിംസ് വേദി പങ്കിട്ടതിനെ കുറിച്ച് അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുധീരന് നയിക്കുന്ന ജനപക്ഷ യാത്ര കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് കേസ് പ്രതി സുധീരനൊപ്പം വേദിയിലെത്തിയത്.
ജെയിംസ് തട്ടിപ്പു കേസിലെ പ്രതിയാണെന്ന് അറിയില്ലായിരുന്നു എന്നും അറിഞ്ഞയുടന്‍ തന്നെ ഹാരം അര്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തടഞ്ഞുവെന്നും സുധീരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനപക്ഷയാത്രയുടെ പേരില്‍ കോട്ടയത്ത് എക്സൈസ് ഉദ്യോഗസ്ഥന് പണം പിരിച്ചത് ഗൗരവമായാണ് കാണുന്നത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ മാറ്റണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: