ശ്രീനഗര്‍: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കാശ്മീരിലെത്തും.പൂഞ്ചിലും ഉധംപൂരിലും നടക്കുന്ന തെരഞ്ഞെടുപ്പ് റാലികളില്‍ മോദി പങ്കെടുക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
നവംബര്‍ 22 ന് കിഷ്ത്വറില്‍ മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്‍ 40,000 ത്തിലധികം ജനങ്ങള്‍ പങ്കെടുത്തിരുന്ന. ഡിസംബര്‍ രണ്ടിനാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. മോദിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു നഗരം, ഉധംപുര്‍, പൂഞ്ച് മേഖലകളില്‍ ബിഎസ്എഫ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: