കാക്കനാട്: ജില്ലയില്‍ അജ്ഞാത രോഗം മൂലം പക്ഷികളും ,കോഴിക്കുഞ്ഞുങ്ങളും ചാകുന്നു. പുത്തന്‍കുരിശില്‍ 300 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. ബുധനാഴ്ച രാത്രി വരെ ഇവയ്ക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് ഫാം ഉടമ പറഞ്ഞു. പക്ഷിപ്പനിയെന്ന് സംശയിക്കുന്ന ഒരു ദേശാടന പക്ഷി ഇന്നലെ ചൂര്‍ണിക്കരയില്‍ ചത്തു. കഴിഞ്ഞ ദിവസം കാലടിയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു.
പാണിനാട് നെടുംപത്തില് കുര്യാച്ചന്റെ കോഴി ഫാമിലെ കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്. ഇവിടെ നാലായിരത്തോളം കോഴിക്കുഞ്ഞുങ്ങളാണ് ഉള്ളത്. വെറ്റിനറി ഡോക്റ്റര്‍മാര്‍ പരിശോധിച്ചു.
12 മണിക്കൂറിനകം ഇരുനൂറോളം കോഴിക്കുഞ്ഞുങ്ങളാണ് പിടഞ്ഞു വീണു ചത്തത്. ഇവ കഴിച്ച ഭക്ഷണത്തില്‍ നിന്നും വൈറസ് ബാധ ഉണ്ടായതാകാം കാരണം എന്ന് സംശയിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൊണ്ട് ചിലപ്പോള്‍ കുറച്ചു കോഴിക്കുഞ്ഞുങ്ങള്‍ ചത്തതായിരിക്കുമെന്ന് കുര്യച്ചന് പറഞ്ഞു.
300 ല്‍ പരം കോഴിക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കൊണ്ടല്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയരക്റ്റര് പോള്‍ .ടി.കുന്നത്ത് പറഞ്ഞു. ബാഗലൂരിലെ എസ് ആര്‍ഡി ലാബിലേക്ക് ഇതിന്റെ കാഷ്ടവും, സ്രവവും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്ന് മിക്കവാറും ആലുവ, കാലടി, ചൂര്‍ണിക്കര, പുത്തന്‍ കുരിശ് എന്നിവിടങ്ങളിലെ ചത്ത പക്ഷികളുടെയും, താറാവിന്റെയും, കോഴിക്കുഞ്ഞുങ്ങളുടെയും മറ്റും പരിശോധനാ ഫലം കിട്ടുമെന്നും പോള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: