പാലക്കാട്: ഭാരതീയ മസ്ദൂര്‍ സംഘിന്റെ അറുപതാംവാര്ഷികത്തോടനുബന്ധിച്ച് ബിഎംഎസ് ജില്ലാ സമ്മേളനം 2015 ഫെബ്രുവരി 21,22 തിയ്യതികളില്‍ പാലക്കാട് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന് ജനറല്‍ കണ്‍വീനറും, എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. വി.ബാലകൃഷ്ണപണിക്കര്‍ ചെയര്‍മാനുമായുള്ള 101 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.
സ്വാഗതസംഘം രൂപികരണ സമ്മേളനം ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍സെക്രട്ടറി എം.പി.രാജീവന് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച് പ്രഗത്ഭരെ ഉള്‍പ്പെടുത്തിക്കൊണ്ട് ജില്ലയിലെ വിവിധ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. 21ന് പതിനായിരക്കണക്കിന് തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പ്രകടനവും കോട്ടമൈതാനത്ത് പൊതുസമ്മേളനവും നടക്കും. 22ന് ടൗണ്‍ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ബിഎംഎസ് അഖിലേന്ത്യാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: