പാലക്കാട്: ജില്ലാ കോടതി പരിസരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന പ്രത്യേക അദാലത്തില്‍ 1300 ഓളം കേസുകള്‍ തീര്‍പ്പാക്കാന്‍ തീരുമാനം. നാഷണല്‍ ലോക് അദാലത്തിന് മുന്നോടിയായാണ് അദാലത്ത് നടക്കുന്നത്. അദാലത്ത് ഇന്ന് അവസാനിക്കും
.ഐ.പി.സി ബില്‍ഡിംങ്ങ് സെസ്, മിനിമം വേജസ്, ഭൂമിയേറ്റെടുക്കല്‍, തൊഴില്‍ നിയമം, മോട്ടോര്‍ വെഹിക്കിള്‍ ആക്ട്, പഞ്ചായത്ത് രാജ് ആക്ട്, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍, എക്സൈസുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയാണ് അദാലത്തില്‍ തീര്‍പ്പാക്കിയ പരാതികള്‍. ജില്ലയില്‍ താലൂക്കടിസ്ഥാനത്തില്‍ വരുന്ന സ്റ്റേഷനുകളിലെ കേസുകളാണ് പരിഗണിച്ചത്.
രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് അദാലത്ത്. . തുടര്‍ന്ന് ഡിസംബര്‍ 6ന് നടക്കുന്ന നാഷണല്‍ ലോക് അദാലത്തില്‍ കേസുകളില്‍ അന്തിമ തീരുമാനം നടപ്പാക്കും.
നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, കോടതിജീവനക്കാര്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ ജഡ്ജി കെ.പി ജ്യോതീന്ദ്രനാഥ്, പ്രിന്‍സിപ്പല്‍ ജഡ്ജ് വി.എസ് വിദ്യാധരന് എന്നിവര്‍ നേതൃത്വ നല്കി. മീഡിയേറ്റര്‍മാരായ അഡ്വ. രത്നവല്ലി, രാജി വിജയശങ്കര്‍, പി.എന്‍ രമേശന്, പി.രാജേഷ്, ടി.എസ് രാജേഷ്കുമാര്‍, പി.കെ അനിത, നിജാമുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: