മാവേലിക്കര: തെക്കേക്കര പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇവിടെ ചത്ത താറാവുകളില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് പഞ്ചായത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി. പഞ്ചായത്തുകളിലെ കോഴിഫാമുകള്‍, ചിക്കന്‍ സെന്ററുകള്‍, ഹാച്ചറി എന്നിവ അടച്ചിടാന്‍ പഞ്ചായത്ത് അധികൃതര്‍ നിര്‍ദ്ദേശം നല്കി. 28ന് രാവിലെ 10ന് തടത്തിലാല് ജങ്ഷനില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ സംശയങ്ങള്‍ക്ക് ആരോഗ്യ-മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മറുപടി നല്‍കും. വൈകിട്ട് മൂന്നിന് ആര്. രാജേഷ് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: