പൊന്‍കുന്നം : കേരളത്തില്‍ ഹിന്ദു ആണെന്നതിന്റെ പേരില്‍ അധിരസ്ഥാനങ്ങളില് നിന്നും അകറ്റിനിര്‍ത്തപ്പെടുന്ന കാലഘട്ടത്തില്‍ ഹിന്ദു നവോത്ഥാനത്തിന് തുടക്കം കുറിക്കാന്‍ വിശ്വഹിന്ദുപരിഷത്തിന് സാധിച്ചതായി അയ്യപ്പസേവാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്. വിശ്വഹിന്ദു പരിഷത്ത് സുവര്‍ണ്ണജയന്തി രഥയാത്രയ്ക്ക് പൊന്‍കുന്നത്ത് നല്കിയ സ്വീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മള് വോട്ടുനല്‍കി വിജയിപ്പിച്ചവര്‍ തന്നെ നമുക്കെതിരെ പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമാണ് ആറന്മുളയില് ഉണ്ടായത്. വിമാനത്താവളം വേണമെന്ന് അവര്‍ പിടിവാശിപിടിക്കുന്നു. ഇതിലൂടെ ഒരു മഹാക്ഷേത്രവും ആറന്മുളയുടെ പൈതൃകത്തേയും നശിപ്പിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചപ്പോള്‍ ഹിന്ദുസംഘടനകള്‍ ഒന്നിച്ച് നിന്ന് പോരാടിയപ്പോള്‍ അതില്‍ നല്ലൊരുപങ്ക് വഹിക്കാന്‍ വിശ്വഹിന്ദു പരിഷത്തിനു സാധിച്ചു. ഹിന്ദുവെന്ന വികാരം ഉണരണം. ഇതുണ്ടായില്ലെങ്കില്‍ ശ്രീപത്മനാഭ സ്വാമിക്ഷേത്രവും ശബരിമലയും ഇക്കൂട്ടര്‍ നശിപ്പിക്കും. ഗുരുവായൂര്‍ മോഡല്‍ പേരുപറഞ്ഞ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ശബരിമലയിലെ പണം മാത്രമാണ് അധികാരികള്‍ക്കാവശ്യം. അയ്യപ്പഭക്തര്‍ക്ക് യാതൊരു സൗകര്യവും നല്കുവാന് ശ്രമിക്കുന്നില്ല. ഇവിടവും തകര്‍ക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുമ്പോള്‍ ഭരണാധികാരികള്‍ ഇതിന് ചൂട്ടുപിടിക്കുകയാണ്. ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കാന്‍ വിശ്വഹിന്ദുപരിഷത്ത് നടത്തുന്ന ശ്രമങ്ങള്‍ക്ക് നമ്മള് ഒറ്റക്കെട്ടായി നില്‍ക്കണം ആദ്ദേഹം പറഞ്ഞു. പൊന്‍കുന്നം പുതിയകാവ് ദേവസ്വം പ്രസിഡന്റ് ആര്. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.പി. പൊന്‍കുന്നം ജില്ലാ പ്രസിഡന്റ് ഡോ.എന്‍.കെ. മഹാദേവന് ആമുഖ പ്രസംഗം നടത്തി. ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.കണ്ണന്, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍, രാഷ്ട്രീയ സ്വയം സേവക് സംഘം പൊന്‍കുന്നം ജില്ലാസംഘചാലക് കെ.എസ്. പത്മനാഭന്, കേരള വെളുത്തേടത്ത് നായര്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.ജി.ഗോപാലകൃഷ്ണന് നായര്‍, വി.എച്ച്.പി. പൊന്‍കുന്നം ജില്ലാ സെക്രട്ടറി എം.എന്‍. രാധാകൃഷ്ണന് രഥഘോഷയാത്ര നയിക്കുന്ന എസ്.ജെ.ആര്. കുമാര്‍, വി. മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ സംഘടനയുടെ മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: