പന്തളം: മകരവിളക്കിനു ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായി ശബരിമലയിലേക്ക് പോകുവാന്‍ പന്തളം വലിയ തമ്പുരാന് രേവതിനാള് രാമവര്‍മ്മരാജയുടെ പ്രതിനിധിയായി സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ മകയിരംനാള്‍ കേരളവര്മ്മരാജയെ നിശ്ചയിച്ചതായി പന്തളം കൊട്ടാരം നിര്‍വാഹക സംഘം പത്രസമ്മേളനത്തില്‍ അറിയിച്ചു.
കോട്ടയം നാട്ടാശ്ശേരി കഞ്ഞിരക്കാട് ഇല്ലത്ത് പരേതനായ കെ.എന്‍. നാരായണന് നമ്പൂതിരിയുടെയും സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ തിരുവോണംനാള് അംബതമ്പുരാട്ടിയുടെയും മൂത്തമകനാണ് മകയിരം നാള് കേരളവര്‍മ്മരാജ.കൊച്ചിന് ഷിപ്പ്യാര്ഡില് 39 വര്‍ഷത്തെ സേവനത്തിനു ശേഷം സീനിയര്‍ ചാര്‍ജ്മാനായി റിട്ടയര്‍ ചെയ്തു. കൊച്ചിന് രാജകുടുംബാംഗം രാധികാരാജ പത്നിയും, വിദ്യര്‍ത്ഥികളായ മൈഥിലിരാജ, അതുല്രാജ എന്നിവര്‍ മക്കളും രഞ്ജിത്ത്രാജന് മരുമകനും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: