ശബരിമല: സന്നിധാനത്ത് നടന്ന പുണ്യംപൂങ്കാവനം ശുചീകരണ പദ്ധതിയില്‍ നടന് ജയറാമും മകന് കാളിദാസനും പങ്ക്ചേര്‍ന്നു. ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി, ദേശീയ ദുരന്ത നിവാരണ സേന, അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ വി. എസ്. ജയകുമാര്‍, പി. കെ. കൃഷ്ണദാസ് എന്നിവരും പങ്കാളികളായി.
ദ്രുതകര്‍മ സേന ഡെപ്യൂട്ടി കമാന്‍ഡന്റ് എസ്.എസ.് ദേവ്, അസിസ്റ്റന്റ്് കമാന്ഡന്റ്്മാരായ രാജേഷ് കുമാര്‍, രാംദാസ്, ദേശീയ ദുരന്ത നിവാരണ സേനാ ചീഫ് വിജയന്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിനോദ് കുമാര്‍, എസ്എസ്എസ് ലെയ്സണ്‍ ഓഫീസര്‍ എന്‍. ബാലകൃഷ്ണപിള്ള, ദേവസ്വം പി ആര്‍ഒ മുരളി കോട്ടയ്ക്കകം എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്കി.
തുടര്‍ന്ന് ശബരി നന്ദനത്തില്‍ ദേവസ്വം ജീവനക്കാര്‍ നടത്തിയ ശുചീകരണത്തിന് ഫെസ്റ്റിവല്‍ കണ്ട്രോള് ഓഫീസര്‍ സി.റ്റി. പത്മകുമാര്‍, പ്രിമിസസ് സ്പെഷ്യല്‍ ഓഫീസര്‍ ചന്ദ്രശേഖരന്, അസിസ്റ്റന്റ്റ് സ്പെഷ്യല്‍ ഓഫീസര്‍ അജയന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: