കൊച്ചി: കേരളത്തിലെ ഇന്റീരിയര്‍ ഫര്‍ണീഷിംഗ് വ്യവസായികള്‍ ഒരുകുടക്കീഴില്‍ അണിനിരക്കുന്ന ഇന്റീരിയര്‍ ഫര്‍ണീഷിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ (ഐഎഫ്സിഎ) ഉദ്ഘാടനം നാളെ വൈകീട്ട് 5.30 കൊച്ചി ലേ മെറിഡിയന് ഹോട്ടലില്‍ മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ഇന്റീരിയര്‍ ഫര്‍ണിഷിംഗ് രംഗത്തുളളവര്‍ ഒരുമിച്ച് ചേര്‍ന്ന് ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനം
കാഴ്ചവെയ്ക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ വികസനത്തില്‍ മുഖ്യപങ്ക് സംഭാവന ചെയ്യാനും അസോസിയേഷന് ലക്ഷ്യമിടുന്നു. ലോഗോ പ്രകാശനം മേയര്‍ ടോണി ചമ്മണി നിര്‍വ്വഹിക്കും. പ്രമുഖ ആര്‍ക്കിടെക്ട് എല്‍. ഗോപകുമാര്‍ സന്ദേശം നല്‍കും. എംപിമാരായ പ്രൊഫ. കെ. വി. തോമസ്, പി.രാജീവ്, ഹൈബി ഈഡന് എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്, മരട് മുനിസിപ്പാലിറ്റി ചെയര്മാന് അഡ്വ. ദേവരാജന്‍ എന്നിവര്‍ പ്രസംഗിക്കും.
കേരളത്തിലെ വന്‍കിട പദ്ധതികളുടെ ഇന്റീരിയര്‍ ഫര്‍ണീഷിംഗ് കോണ്‍ട്രാക്ട് അസോസിയേഷന് വഴി നേടാനും, ഇതുവഴി സംസ്ഥാനത്തിന് നിലവില്‍ നഷ്ടമാകുന്ന ടാക്സ് കേരളത്തില്‍ തന്നെ അടയ്ക്കാനുമുള്ള സാധ്യതകളാണ് അസോസിയേഷന് തുറന്നിടുന്നത്. കൂടാതെ ഇന്റീരിയര്‍ ഫര്‍ണിഷിംഗ് ജോലിക്കാരുടെ ജോബ് ബാങ്ക് ഉണ്ടാക്കി വ്യവസായത്തിന്റെ ഭാവി സംരക്ഷിക്കാനും, ടാക്സ് സംബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും അസോസിയേഷന് പദ്ധതികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: