കൊച്ചി: രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവതിക്ക് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ‘മൈക്രോട്രാന്സ്പ്ലാന്റ്’ ചികിത്സയിലൂടെ പുനര്ജന്മം. ഭാരതത്തില്‍ ഇതാദ്യമായാണ് ഈ ചികില്‍സ നടത്തുന്നത്.
രണ്ടു പ്രാവശ്യം കീമോതെറാപ്പിയ്ക്കു വിധേയയായ 19കാരി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ ചെയ്യുന്ന മജ്ജ മാറ്റിവയ്ക്കല്‍ ശസ്ര്തക്രിയയ്ക്കു പൊരുത്തമുള്ള ദാതാക്കളെ ലഭിച്ചുമില്ല.
അമൃതയിലെ മജ്ജ മാറ്റിവയ്ക്കല്‍ വിഭാഗം മേധാവി ഡോ:നീരജ് സിദ്ധാര്‍ത്ഥിന്റെ നേതൃത്വത്തിലാണ് പുതിയ ചികിത്സാരീതിയായ മൈക്രോ ട്രാന്‍സ്പ്ലാന്റ് നടത്തിയത്.
ക്യാന്‍സര്‍ ചികിത്സിക്കാന്‍ രോഗിയുടെ പ്രതിരോധ ശക്തി വളര്‍ത്തുന്ന ചികിത്സാരീതികളായ നാച്യുറല്‍ കില്ലര്‍ സെല്‍,എന്‍.കെ സെല്‍തെറാപ്പി, സിഎആര്‍ ടി-സെല്‍ തെറാപ്പി എന്നിവയാണ് അമൃതയിലും നടത്തിയത്.
മൈക്രോ ട്രാന്‍സ്പ്ലാന്റിന് ചിലവു കുറവാണ്. സാധാരണ ചികിത്സയുടെ അഞ്ചില്‍ ഒന്നു മാത്രം മതി. മൂന്നാഴ്ച്ചത്തെ ആശുപത്രിവാസം വേണ്ടി വരും.
ലുക്കീമിയ രോഗികള്ക്ക്ഈ ചികിത്സ പുതിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ഡോ:നീരജ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: