കൊല്ലം: കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കോടതി.ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.
2005 ഏപ്രില്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ മോഷണത്തിന് പിടിയിലായ കൊട്ടാരക്കര സ്വദേശി രാജേന്ദ്രനെ മര്‍ദിച്ചുകൊന്ന കേസിലാണ് പോലീസുകാര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
ഈസ്റ്റ് സ്റ്റേഷനിലെ ക്രൈംസ്ക്വാഡ് പോലീസുകാരായ ജയകുമാര്‍, വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കൊലപാതകം, കുറ്റംസമ്മതിക്കാനായി തടഞ്ഞുവെച്ച് മര്‍ദിക്കല്‍ എന്നീ കുറ്റങ്ങളില്‍ പ്രതികള്‍ കുറ്റക്കാരായി കോടതി കണ്ടൈത്തി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: