ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കുക ലക്ഷ്യമിട്ട് സുപ്രീം കോടതി നിലപാടുകള്‍ കടുപ്പിക്കുന്നു. ഐപിഎല്‍ ഒത്തുകളി, വാതുവയ്പ്പുകേസുകളില് ഏറെ സംശയങ്ങള്‍ക്കു വിധേയമായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കാത്തതെന്തെന്ന് ചോദിച്ച പരമോന്നതകോടതി മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിമേല്‍ അടിയന്തര നടപടി സ്വീകരിക്കാനും ബിസിസിഐയോട് ആവശ്യപ്പെട്ടു.
ബിസിസിഐ അധ്യക്ഷപദവിയും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമസ്ഥവകാശവും ശ്രീനിവാസന് കൈയാളിയാല് അതു വിരുദ്ധ താത്പര്യങ്ങള്‍ക്കു വഴിവയ്ക്കും. ക്രിക്കറ്റ് ഭരണസമിതി വിവാദങ്ങള്‍ അവസാനിപ്പിക്കണം. ഏതെങ്കിലുമൊരു സ്ഥാനം ശ്രീനിവാസന് ഒഴിയണം. ചെന്നൈ ടീമിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ രേഖകളും സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: