അടിമാലി : ഇടുക്കിയില്‍ പട്ടയവിതരണം നടത്തിയപ്പോള്‍ ഹിന്ദുവിഭാഗത്തിന് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു അഭിപ്രായപ്പെട്ടു. അടിമാലിയില്‍ വിശ്വഹിന്ദുപരിഷത്ത് സുവര്‍ണ ജയന്തി രഥയാത്രയ്ക്ക് നല്കിയ സ്വീകരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഭരണകൂടം മതപ്രീണനമാണ് പട്ടയ വിതരണത്തിലൂടെ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ നേര്യമംഗലത്ത് എത്തിയ രഥയാത്രയെ വിശ്വഹിന്ദു പരിഷത്ത് ജില്ലാ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. അടിമാലിയിലെ സ്വീകരണത്തിന് ശേഷം യാത്രയ്ക്ക് കട്ടപ്പന ടൗണിലും സ്വീകരണം ഒരുക്കി.
രാത്രി വൈകി മുണ്ടക്കയത്താണ് യാത്ര അവസാനിച്ചത്. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്, സംഘടനാ സെക്രട്ടറി എം.സി വത്സന് എന്നിവരാണ് രഥയാത്രയ്ക്ക് നേതൃത്വം നല്കു
ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: