കോന്നി: കോന്നി ഉപജില്ലാ സ്കൂള്‍ കലോത്സവം ഡിസംബര്‍ 1മുതല്‍ 4 വരെ എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കും. കോന്നി സബ്ജില്ലയിലെ 70 സ്കൂളുകളില്‍ നിന്നുമെത്തുന്ന രണ്ടായിരത്തോളം കുട്ടികള്‍ വിവിധ ഇനങ്ങളില്‍ മാറ്റുരയ്ക്കും. 28ന് രജിസ്ട്രേഷന് ആരംഭിക്കും.
ഡിസംബര്‍ 1 ന് രചനാ മത്സരങ്ങള്‍ നടക്കും. രണ്ടിന് രാവിലെ 9ന് അമൃത സ്കൂള്‍ മാനേജര്‍ സ്വാമി തുരിയാമൃതാനന്ദപുരി പതാക ഉയര്‍ത്തും. 9.15 ന് സ്കൂളില്‍ നിന്നും സാസ്കാരിക ഘോഷയാത്ര ആരംഭിക്കും. 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്യും.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബുവെളിയത്ത് അദ്ധ്യക്ഷതവഹിക്കും. ചലച്ചിത്ര, സീരിയല്‍ താരം പാര്‍വ്വതി ആര്.കൃഷ്ണ കലാമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എലിസബേത്ത് അബു മുഖ്യപ്രഭാഷണം നടത്തും. ബാബുജോര്‍ജ്ജ്, റോബിന്‍പീറ്റര്‍, ഒമ്നി ഈപ്പന്, ആര്.ഹരികുമാര്‍, ടി.രാജഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
4 ന് വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിറ്റൂര്‍ ശങ്കര്‍ ഉദ്ഘാടനം ചെയ്യും. കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാമ്മ പാപ്പച്ചന് അദ്ധ്യക്ഷതവഹിക്കും. കോന്നി സിഐ ബി.എസ്.സജിമോന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജി.ഉദയകുമാര്‍, ആനിസാബു, ജാനമ്മ സുരേന്ദ്രന് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.
അഞ്ചുവേദികൡലായി നടക്കുന്ന കലാമത്സരങ്ങളുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതായി സംഘാടകസമിതി ഭാരവാഹികളായ കെ.സന്തോഷ് കുമാര്‍, പി.കെ.വിദ്യാധരന്, ജി.സന്തോഷ് കുമാര്‍, ജോസ് മത്തായി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: