തൃപ്രയാര്‍: മകളുടെ നഗ്ന വീഡിയോ അടങ്ങിയ ഡിസി കൈയിലുണ്ടെന്നു ഭീഷണിപ്പെടുത്തി വ്യവസായ പ്രമുഖനില്‍ ്യൂനിന്നും 50 ലക്ഷം തട്ടാന്‍ ശ്രമിച്ച കേസില്‍ കൊലക്കേസ് പ്രതികള്‍ അറസ്റ്റില്‍. ഇപ്പോള്‍ മംഗലം ഡാമിനടുത്ത് താമസിക്കുന്ന ചെന്ത്രാപ്പിന്നി സ്വദേശി പാണാട്ട് വീട്ടില്‍ രാജേഷ് (രാജേഷ് ഭായ് 37), ഇപ്പോള്‍ കുന്നംകുളത്ത് പന്നിത്തടത്ത് താമസിക്കുന്ന കല്ലേറ്റുംകര കാഞ്ഞിരപ്പറമ്പില്‍ ഹനീഷ് ( വെള്ള ഹനീഷ്, 30) എന്നിവരാണ് അറസ്റ്റിലായത്.
2010ല്‍ ചെന്ത്രാപ്പിന്നിയിലുള്ള ധന്യ ജ്വല്ലറി ഉടമ തമ്പിയെ നാഗമാണിക്യം, റൈസ് പുള്ളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു തട്ടിക്കൊണ്ടു പോയി കൈയും കാലും കെട്ടിയിട്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി കരിങ്കല്ല് ദേഹത്ത് കെട്ടിവച്ചു വയറുകീറി മുഖം കരിങ്കല്ലു കൊണ്ട് ഇടിച്ചു വികൃതമാക്കി കുളത്തില്‍ താഴ്ത്തിയ കേസിലെ പ്രതികളാണ്. ഇപ്പോള്‍ ഈ കേസ് ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ്യൂനടക്കുന്നതിനാല് വക്കീല്‍ ഫീസ് കൊടുക്കുന്നതിനായാണ് ഇവര്‍ ബ്ലാക്മെയ്ല്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്. പത്തു ലക്ഷം വക്കീല്‍ ഫീസ് കൊടുക്കുന്നതിനായാണ് ഇവര്‍ തട്ടിപ്പു ്യൂനടത്താന്‍ തീരുമാനിച്ചത്.
വ്യവസായിയുടെ മകളുടെ കല്യാണക്കത്ത് കണ്ട്യുരാജേഷാണ് ഇത് ആസൂത്രണം ചെയ്തത്. കഴിഞ്ഞ 24്യൂനാണ് വ്യവസായിക്ക് ഫോണ്‍ സന്ദേശം കിട്ടിയത്. 25ന് വൈകിട്ട് ആവശ്യപ്പെട്ട 50 ലക്ഷം രൂപയുമായി മണ്ണുത്തി ബൈപ്പാസില്‍ എത്തണമെന്നും വരുന്ന വാഹനത്തില്‍ വ്യവസായിയും മകനും മാത്രമേ ഉണ്ടാകാന്‍ പാടുള്ളുവെന്നും മറ്റൊരാളെയും അറിയിക്കരുതെന്നും ഇവര്‍ ്യൂനിരീക്ഷണത്തിലാണെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് വ്യവസായി ആഭ്യന്തരമന്ത്രിയ്ക്കു പരാതി ്യൂനല്‍കുകയും, തുടര്‍ന്ന് മന്ത്രിയുടെ ്യൂനിര്‍ദേശപ്രകാരം തൃശൂര്‍ റേഞ്ച് ഐജി ഷേക്ക് ദര്‍വേഷ് സാഹിബിനു പരാതി നല്‍കുകയുമായിരുന്നു.
അന്വേഷണ സംഘത്തിന്റെ ്യൂനിര്ദേശാനുസരണം വ്യവസായിയും മകനും ഒരു കാറിലും അന്വേഷണസംഘം പലവേഷങ്ങളില്‍ അവരെ പല വാഹനങ്ങളില്‍ പിന്തുടര്ന്ന് വിദ്ഗധമായി പിടകൂടുകയായിരുന്നുഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗീസിന്റെ നേതൃത്വത്തില്‍ വലപ്പാട് സിഐ ആര്.രതീഷ് കുമാര്‍, വലപ്പാട് എസ്ഐ കെ.ജി. ആന്റണി, എഎസ്ഐ എം.പി.മുഹമ്മദ് റാഫി, സീ്യൂിയര് സിപിഒ ബാബു റഫീക്, ജലീല്‍, രാജേഷ്, മണികണ്ഠന്, ലിജു, അനന്തകൃഷ്ണന് എന്നിവരുള്‍പ്പെടുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: