കാക്കനാട്: പക്ഷിപ്പനിയുടെ വ്യാപനം തടയുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും മംഗള്വനത്തിലും, തട്ടേക്കാട്ടിലും കര്‍ശനമാക്കുന്നു. ജില്ലാ മൃഗസംരക്ഷണ വകുപ്പാണ് ഇന്നലെ മുതല്‍ ഈ തീരുമാനം കൈക്കൊണ്ടത്.
ദേശാടനപ്പക്ഷികള്‍ ധാരാളമായെത്തുന്ന ഈ രണ്ട് പക്ഷി സംരക്ഷണ കേന്ദ്രങ്ങളിലും അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ പ്രത്യേക ദ്രുതകര്‍മ സേനയെ വകുപ്പ് നിയമിച്ചിട്ടുണ്ടെന്നു മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ .പോള്‍ .ടി.കുന്നത്ത് പറഞ്ഞു.
ഈ രണ്ട് ടീമുകളും മുഴുവന്‍ സമയവും കേന്ദ്രങ്ങളില്‍ തങ്ങി പക്ഷികളുടെ അന്നന്നുള്ള കാഷ്ടങ്ങള്‍ ശേഖരിച്ച് ലാബിലേക്ക് അയയ്ക്കും. പക്ഷികളുടെ ആന്തരിക സ്രവവും ,കാഷ്ഠവും മറ്റും ശേഖരിച്ച് ഭോപാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ രോഗം കൂടുതലായും ദേശാടനക്കിളികള്‍ പരത്തുമെന്നതിനാലാണ് ഈ രണ്ട് കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍കരുതല്‍ നടപടികളിലൂടെ പ്രാരംഭ ദശയില്‍ തന്നെ രോഗം കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റാന്‍ കഴിയുമെന്നും ഡോ .പോള്‍ പറഞ്ഞു. ഇതുപോലെ തന്നെ ജില്ലയിലെ താറാവിന്റെയും ,കോഴിയുടെയും ഫാമുകള്‍ മൃഗസംരക്ഷണ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ ഫാമുകളെ നിരീക്ഷിക്കാനും,ഇവയുടെ കാഷ്ഠങ്ങളും മറ്റും ശേഖരിച്ച് ലാബിലേക്കയക്കാനും സംവിധാനം ഏര്‍പ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: