തൃശൂര്‍:പക്ഷിപ്പനി സംബന്ധിച്ച് ജില്ലയില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് ജില്ലാ കളക്ടര്‍ എം.എസ്. ജയ അറിയിച്ചു. കളക്ടറേറ്റില്‍ ഇതു സംബന്ധിച്ചു ചേര്‍ന്ന വിവിധ വകുപ്പു കളിലെ ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
കഴിഞ്ഞ ദിവസം തൃശൂര്‍ റയില്‍വേ സ്റ്റേഷന് പരിസരത്ത് പക്ഷികള്‍ ചത്തു വീണത് പക്ഷിപ്പനി മൂലമല്ലെന്ന് പാലക്കാട് റീജിയണല്‍ ഡിസീസ് ആന്റ് ഡയഗ്നോസ്റ്റിക് ലാബില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ ഇതു വരെ പക്ഷിപ്പനി ബാധയുടെ ഒരു സംഭവംപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.രോഗം ജില്ലയിലേക്ക് പടരുന്നത് തടയുന്നതിനുള്ള മുന്‍കരുതലായി മറ്റുസ്ഥലങ്ങളില്‍ നിന്ന് താറാവുകളെ ജില്ലയിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണ്ണമായും നിരോധിക്കാന്‍ യോഗം തീരുമാനിച്ചു.
പക്ഷിവിസര്ജ്ജ്യങ്ങള് ഘടകങ്ങളായുള്ള വളങ്ങള്‍ കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വേണ്ട നടപടികളെടുക്കാന്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കളക്ടര്‍ നിര്‍ദ്ദേശം നല്കി. ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും പ്രത്യേക ദ്രുതകര്‍മ്മ സേനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. പ്രത്യേക കണ്ട്രോള് റൂമും തുറന്നു. 0487-2424223, 3256144 എന്നിവ യാണ് കണ്ട്രോള് റൂമില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍.
അനിമല്‍ ഡിസീസ് കണ്ട്രോള് പൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.എസ്. തിലകന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മൃഗങ്ങള്‍ വ്യാപകമായി ചത്തു വീഴുന്നതാണ് പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍. പക്ഷികള്‍ ചത്തു വീഴുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ മറ്റു പ്രശ്നങ്ങള്‍ മൂലമാകാനാണ് സാധ്യതയെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു.
രോഗബാധ മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടു ണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ ഇതിനകം ജില്ലയില്‍ എത്തിച്ചിട്ടുണ്ട്. പക്ഷികളുമായി അടുത്തിടപഴകുന്ന വരില്‍ പനിയോ മറ്റു അസ്വാസ്ഥ്യങ്ങളോ ഉണ്ടായാല്‍ ഉടന്‍തന്നെ അടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. ജില്ലകളിലെ എല്ലാ ആശുപത്രികള്‍ക്കും ഇതിനകം തന്നെ മുന്കരുതലിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
അടിയന്തിര ഘട്ടത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുടങ്ങുന്നതിനുള്ള സന്നാഹങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. മാംസം ഭക്ഷണത്തിന് ഉപയോഗിക്കുന്നവര്‍ ചുരുങ്ങിയത് 60 ഡിഗ്രി ചൂടില്‍ 30 മിനിട്ടെങ്കിക്ഷിപ്പനി സംബിന്ധിച്ച് ജനങ്ങള്‍ക്കുള്ള പരിഭ്രാന്തി ഇല്ലാതാക്കുന്നതിനും ബോധവത്കരണത്തിനുമായി പഞ്ചായത്ത് പ്രസിഡന്റുമാരുടെയും മുനിസിപ്പല്‍ ചെയര്മാന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം നാളെ വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. പ്രാദേശിക മാര്‍ക്കറ്റുകളില്‍ പ്രത്യേക പരിശോധന നടത്തി രോഗബാധയുള്ള കോഴികുളുടെയും താറാവുകളുടെയും സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താന്‍ കളക്ടര്‍ തദ്ദേശ-ഭരണസ്ഥാപന അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
രോഗബാധ തടയുന്നതിനും അടിയന്തിര സാഹചര്യം നേരിടുന്നതിനും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ പോലീസ് മേധാവി എം. വിജയകുമാര്‍, അസി. പോലീസ് കമ്മീഷണര്‍ ഷാഹുല്‍ ഹമീദ്, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ എന്‍.ആര്. ഹര്‍ഷകുമാര്‍, ആരോഗ്യ വകുപ്പിലെ എപ്പിഡമോളജിസ്റ്റ് ഡോ. ഉമാ മഹേശ്വരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജോസ്ന മോള്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.എസ്. രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: