കോട്ടയം: പക്ഷിപ്പനി വ്യാപകമാകുകയും കര്‍ഷകരുടെ താറാവുകള്‍ അടക്കമുള്ള വളര്‍ത്തു പക്ഷികളെ കൊല്ലുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കര്‍ഷകരുടെ വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന് ആവശ്യപ്പെട്ടു.
ക്രിസ്തുമസ് വിപണിയില്‍ ഏറെ സാധ്യത പ്രതീക്ഷിച്ചിരുന്ന സമയത്തുണ്ടായ ഈ ദുരന്തം കര്‍ഷകരെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുയാണ്. ഈ സാഹചര്യത്തില്‍ രോഗപ്രതിരോധ നടപടികള്‍ക്കൊപ്പം കര്‍ഷകരെ സംരക്ഷിക്കുന്നതിനും നടപടി ആവശ്യമാണ്. പക്ഷിപ്പനി വ്യാപനത്തിലൂടെ കേരളത്തില്‍ സംജാതമായ സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ വീക്ഷിച്ചുവരികയാണ്. കേന്ദ്രസഹായം ഉറപ്പാക്കുവാന്‍ ബിജെപി മുന്‍കൈയെടുക്കുമെന്ന് രാധാകൃഷ്ണമേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: