കൊച്ചി: സമീപ ജില്ലകളില്‍ പടര്‍ന്നിരിക്കുന്ന പക്ഷിപ്പനി ജില്ലയിലും ഭീതി പടര്‍ത്തുന്നു. കാലടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തി. ആലപ്പുഴ ജില്ലയില്‍ നിന്നും അടുത്തിടെ കൊണ്ടുവന്ന 400 താറാവുകളില്‍ 50 എണ്ണമാണ് ഇന്നലെ ചത്ത്വീണത്. കുഴിയംപാടത്ത് പൗലോസ് വളര്‍ത്തുന്ന താറാവുകളാണ് ചത്തത്. എന്നാല്‍ താറാവുകളുടെ മരണകാരണം പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാലടി മൃഗ ആശുപത്രിയിലെ ഡോ.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: