കൊച്ചി: ഗ്രാമീണ വനിതകളെ തയ്യല്‍ പഠിപ്പിക്കുന്ന ഉഷാ ഇന്റര്‍നാഷണലിന്റെ സിലായ് സ്കൂള്‍ പ്രോഗ്രാം ഭൂട്ടാനിലും തുടങ്ങി. ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഭൂട്ടാനിലെ താരായന ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമീണ സ്ത്രീകളെ ‘മാസ്റ്റര്‍ ട്രെയിനര്മാരാക്കിയ ശേഷം അവര്‍ക്ക് തയ്യല്‍ക്കട ആരംഭിക്കുന്നതിനും സൗകര്യം ചെയ്തു കൊടുക്കുന്ന 4400 സിലായ് സ്കൂളുകള്‍ ഇന്ത്യയിലും 100 എണ്ണം നേപ്പാളിലും ഉഷ നടത്തി വരുന്നു. പരിശീലനം ലഭിക്കുന്ന മാസ്റ്റര്‍ ട്രെയ്നര്‍മാര്‍ അവരവരുടെ ഗ്രാമങ്ങളില്‍ ഇതര സ്ത്രീകളെയും തയ്യല്‍ പഠിപ്പിക്കും. ഇതിനാവശ്യമായ തയ്യല്‍ മെഷീനുകള്‍ ഉഷ സൗജന്യമായി ലഭ്യമാക്കുമെന്ന് ഉഷാ സോഷ്യല്‍ സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പ്രിയ സോമയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: