കൊച്ചി: ജൂനിയര്‍ ചേംബര്‍ ഇന്റര്നാഷണലിന്റെആഗോള സമ്മേളനം നവംബര്‍ 25 മുതല്‍ 29 വരെ ജര്‍മ്മനിയിലെ ലെയ്പ്സിഗില്‍ നടക്കും. 123ഓളം രാജ്യങ്ങളില്‍ നിന്നായി അയ്യായിരത്തോളം അന്താരാഷ്ട്ര പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
മലയാളിയായ ആദ്യ ജെസിഐ അന്താരാഷ്ട്ര പ്രസിഡന്റ് ഷൈന്‍ ഭാസ്ക്കരന്‍ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കും. ജെസിഐ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ആഗോള സമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നൂറാംവര്‍ഷത്തിലേക്ക് കടക്കുന്നുവെന്ന പ്രത്യേകതകൂടി ഈ അന്താരാഷ്ട്ര സമ്മേളനത്തിനുണ്ട്. തൃശ്ശൂര്‍ തൃപ്രയാര്‍ സ്വദേശിയാണ് ഷൈന്‍ ഭാസ്ക്കരന്‍.
ആഗോളതലത്തില്‍ പ്രതിഭ തെളിയിച്ച പത്ത് യുവാക്കളെ ആദരിക്കുന്ന ചടങ്ങ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്ക്കായിവിവിധ വിഷയങ്ങളില്‍ പരിശീലനങ്ങളും വിവിധ വേദികളിലായി വേള്ഡ്കോണ്ഗ്രസ്സിന്റെ ഭാഗമായി ജര്‍മ്മനിയില്‍ നടക്കും.
ജെസിഐഅന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പുറപ്പെട്ട ഷൈന്‍ ഭാസ്ക്കരന്‍ തൃപ്രയാര്‍ ജെസിഐയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: