കൊച്ചി: കാറ്റാടിയന്ത്ര നിര്‍മാതാക്കളായ ഗമേസ അടുത്ത 5 വര്‍ഷത്തിനകം ഭാരതത്തില്‍ 10 കോടി യൂറോയുടെ നിക്ഷേപം നടത്തുമെന്ന് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്മാന് ഇഗ്നേഷ്യോ മാര്‍ടിന്‍ പറഞ്ഞു. ഇന്ത്യ ഗമേസയുടെ സുപ്രധാന വിപണിയാണെന്ന് ചെന്നൈക്കടുത്ത് മമന്തൂറിലെ കമ്പനി പ്ലാന്റില്‍ പുതിയ വിന്റ് ടര്‍ബൈന്‍ നിര്‍മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍ടിന്‍ പറഞ്ഞു.
ഗുജറാത്തിലെ വഡോദരയില്‍ ഗമേസയുടെ രണ്ട് പ്ലാന്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഗമേസ ഇന്ത്യയ്ക്ക് 1015 ജീവനക്കാരുണ്ട്. ഇന്ത്യാ ഗവണ്മെന്റിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ ക്യാംപയിന് രാജ്യത്ത് നിക്ഷേപത്തിനനുകൂലമായ കാലാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഗമേസ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രമേഷ് ഖ്യമാര് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 400 മെഗാവാട്ട് വൈദ്യുതി ഉല്പാദനശേഷിയുള്ള യന്ത്രങ്ങള്‍ കമ്പനി ഇന്ത്യയില്‍ സ്ഥാപിക്കുകയുണ്ടായി. 700 മെഗാവാട്ടാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നതെന്ന് രമേഷ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: