കോട്ടയം: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റ് സംസ്ഥാന ഉദ്ഘാടനം ഡിസംബര്‍ 26ന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. സംസ്ഥാന ഫെസ്റ്റിന് കോട്ടയം വേദിയാകുന്നത് ഇത് രണ്ടാം തവണയാണ്. 46 ദിവസങ്ങളിലായാണ് ഫെസ്റ്റിവല്‍ നടക്കുക. ഔദ്യോഗിക സമാപനവും മെഗാ നറുക്കെടുപ്പും ജനുവരി മൂന്നാം വാരം നടക്കും.
ഉദ്ഘാടനയോഗത്തില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.എം. മാണി മുഖ്യാതിഥിയായിരിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.സി. ജോസഫ്, എം.കെ. മുനീര്‍. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്നു കലാപരിപാടികള്‍ അരങ്ങേറും. ഓരോ 100 കൂപ്പണിലും ആറ് ക്യാഷ് വൗച്ചറും 200 കൂപ്പണുകളില്‍ അര ഗ്രാം സ്വര്‍ണ്ണ നാണയം എന്ന രീതിയില്‍ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനം 20 ലക്ഷവും മൂന്നാം സമ്മാനം 10 ലക്ഷം വീതം 3 പേര്‍ക്കും എന്ന രീതിയില്‍ 1.5 കോടിയുടെ മെഗാ സമ്മാനങ്ങളാണു ഗ്രാന്റ് കേരള ഫെസ്റ്റ് ഓഫര്‍ ചെയ്യുന്നതെന്നും കോട്ടയം ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്മാന്, ജികെഎസ്എഫ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍, സിറ്റിപിസി സെക്രട്ടറി, ജികെഎസ്എഫ് ഇവന്റ് കോഡിനേറ്റര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: