കൊച്ചി: ഐഫോണിനായുള്ള മൊബൈല്‍ ആപ്പ് എമിറേറ്റ്സ് എയര്‍ലൈന്‍ രൂപകല്പന ചെയ്തു. യാത്രക്കിടയില്‍ തന്നെ ഫ്ളൈറ്റ് ടിക്കറ്റ് ബുക്കിങ്, പാസ് ബുക്കിലേക്ക് ബോര്‍ഡിങ് പാസ് ഡൗണ്‍ലോഡിങ്, എന്നിവ ഐഫോണ്‍ ആപ്പ് വഴി സാധ്യമാണ്:
ചെക്ക് – ഇന്‍, ഫ്ളൈറ്റ് ബോര്‍ഡിങ്, പ്രവേശന ഗെയ്റ്റിലുണ്ടാകാവുന്ന മാറ്റം, ബാഗേങ് ബെല്‍റ്റ് നമ്പറുകള്‍ എന്നിവ സംബന്ധിച്ച അറിയിപ്പുകള് ഐഫോണ്‍ ആപ്പില്‍ ലഭിക്കും. സീറ്റ്, ഭക്ഷണം എന്നിവ തെരഞ്ഞെടുക്കാനും സ്കൈവാഡ് അംഗത്വമെടുക്കാനും സ്കൈവാഡ് മൈലുകള്‍ ഉപയോഗപ്പെടുത്താനും ഇതുവഴി സാധ്യമാണെന്ന് എമിറേറ്റ്സ് ഡിവിഷണല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് (കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ്) ബ്യൂട്രോസ് ബ്യൂട്രോസ് പറഞ്ഞു.
ആന്‍ഡ്രോയിഡിലും ലഭ്യമാക്കാനുള്ള നടപടികളാരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: