രാജ്യത്ത് പുരോഗതിയില്ല, വികസനമില്ല എന്നെല്ലാം തൊണ്ടപൊട്ടുമാറ് വിളിച്ചലറാന്‍ എല്ലാവര്ക്കും വളരെ ഉത്സാഹമാണ്. ഓരോരുത്തരും പുരോഗതി എന്നതിന്റെ അളവുകോലായി കണ്ടിരിക്കുന്നത് സ്വന്തം ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളാണ്.
കിട്ടുന്ന ശമ്പളം കൊണ്ട് അല്ലെങ്കില്‍ അന്നന്നുകിട്ടുന്ന കൂലികൊണ്ട് എങ്ങനെ ജീവിക്കാന്‍ സാധിക്കുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ ഇവിടെ ഒരു പുരോഗതിയും ഇല്ല, ഇന്നത്തെ കാലത്ത് ജീവിക്കാന്‍ സാധിക്കില്ല എന്നെല്ലാം പറയും. ആര്‍ക്കെങ്കിലും എന്തെങ്കിലും സേവനം നല്കി ആ സേവനത്തിന് ലഭിക്കുന്ന പ്രതിഫലം കൊണ്ടാണ് ആരും ജീവിക്കുന്നത്.
പാടത്ത് പണിയെടുക്കുന്നവനും, ഓഫീസ് മുറികളില്‍ ഇരുന്ന് വൈറ്റ് കോളര്‍ ജോലിചെയ്യുന്നവരും എല്ലാം ഈ അര്‍ത്ഥത്തില്‍ തുല്യരാണ്.പക്ഷേ ഈ സേവനങ്ങളാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ പുരോഗതിയുടെ അളവുകോല്‍. ശാരീരികമായി അധ്വാനിക്കുന്നവനും ബൗദ്ധികമായി ചിന്തിക്കുന്നവനും ചേരുമ്പോള്‍ മാത്രമേ രാജ്യം പുരോഗതി കൈവരിക്കു.
നാടിന്റെ സമഗ്ര വികസനത്തിനായിട്ടാണ് ജോലി ചെയ്യുന്നതെന്ന ചിന്തയൊന്നും നമുക്ക് ഉണ്ടാവണമെന്നില്ല. രാജ്യം വികസനത്തിന്റെ പാതയിലാണെങ്കിലും അല്ലെങ്കിലും എന്റെ ജീവിത നിലവാരം എന്നും മെച്ചപ്പെട്ടു നില്‍ക്കണം എന്നുമാത്രമാവും ആഗ്രഹം. നമ്മുടെ സമൂഹത്തിന് വേണ്ടി, ജനിച്ചുവളര്‍ന്ന നാടിനുവേണ്ടി ഒരാള്‍ക്ക് ചെയ്യാവുന്നതിന്റെ എത്രയോ തുച്ഛമാണ് നമ്മുടെ സംഭാവന. എന്നിട്ട് രാജ്യത്തെങ്ങും യാതൊരു പുരോഗതിയും ദൃശ്യമല്ലെന്ന് പറയും.
രാജ്യത്ത് സ്വപ്നസമാനമായ വികസനം വേണമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ നമുക്കെല്ലാവര്‍ക്കും ഇനി ആ പുരോഗതിയില്‍ നേരിട്ട് പങ്കാളികളാവാം. അതിനുള്ള ഒരു വേദി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്.
സാങ്കേതിക വിദ്യ അത്യധികം വികാസം പ്രാപിച്ച സ്ഥിതിക്ക് സാങ്കേതികവിദ്യക്കൊപ്പം സഞ്ചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമാണ് മൈ ഗവ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാറ്റ്ഫോം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സുതാര്യാമാക്കുകയാണ് ഇതിലൂടെ. സാധാരണക്കാര്‍ക്കുവേണ്ടി സര്‍ക്കാര്‍ നല്കുന്ന സേവനങ്ങള്‍ അറിയുന്നതിനൊപ്പം സദ്ഭരണത്തിന് വേണ്ടി പൗരന്മാര്ക്കും ഇതിലൂടെ പങ്കാളിയാവാം. സുരാജ്യമെന്ന ലക്ഷ്യം സാര്‍ത്ഥകമാകുന്നതിന് സമൂഹത്തിലെ നാനതുറകളില്പ്പെടുന്നവര്ക്ക് ഒരവസരമാണ് ഇപ്പോള്‍ തുറന്നുകിട്ടിയിരിക്കുന്നത്.
ഭരണകാര്യങ്ങളില്‍ ഓരോ പൗരനും തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാം. അതിന് ആദ്യം mygov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അതില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് മൈഗവ് പദ്ധതിയുടെ ഭാഗമാവുകയാണ് വേണ്ടത്. രാജ്യപുരോഗതിക്കായി നിങ്ങളിലുള്ള കഴിവുകള്‍ രേഖപ്പെടുത്തുന്നതിനും അവസരമുണ്ട്. കൂടാതെ താല്പര്യമുള്ള മേഖലകള്‍ തിരഞ്ഞെടുത്ത് ആ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനും സാധിക്കും.
രജിസ്ട്രേഷന് വിജയകരമായാല്‍ നിങ്ങള്‍ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ ഒരു ലിങ്ക് ലഭ്യമാകും. ആ ലിങ്കിലൂടെ മൈ ഗവ് രജിസ്ട്രേഷന് ആക്ടിവേറ്റ് ചെയ്തുകൊണ്ട് സ്വന്തം ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചര്‍ച്ചകളില്‍ പങ്കാളിയാവുകയും ചെയ്യാം.
പങ്കാളിത്തം ഏതെല്ലാം രീതിയില്‍
ഏതെങ്കിലുമൊരു പ്രത്യേക ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നമ്മുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവയ്ക്കാം. ചിത്രങ്ങളുടേയും വീഡിയോകളുടേയും, ഡോക്യുമെന്റുകളുടേയും സഹായവും ഇതിനായി തേടാം. ദേശീയ താല്പര്യങ്ങള് മുന്‍നിര്‍ത്തി സദ്ഭരണത്തിനും വികസനത്തിനും സഹായകമാവുന്ന മികച്ച നിര്‍ദ്ദേശങ്ങളും ആശയങ്ങളും നേരിട്ടുതന്നെ പ്രധാനമന്ത്രി നരേന്ദമോദിയിലേക്കാണ് എത്തുകയെന്നതും ശ്രദ്ധേയമാണ്.
നമ്മുടെ കഴിവും താല്പര്യവും മുന്‍നിര്‍ത്തി തെരഞ്ഞെടുത്ത മേഖലകളില്‍ വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കാനും സാധിക്കും. ഒരാള്‍ക്ക് പരമാവധി നാല് ഗ്രൂപ്പുകളില്‍ മാത്രമേ പങ്കാളിയാവാന്‍ സാധിക്കു. വ്യക്തിയുടെ സേവനം കൂടുതല്‍ ഫലപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഏതെങ്കിലുമൊരു ജോലി വിജയകരമായി പൂര്‍ത്തിയാക്കുന്ന വോളന്റിയര്‍ക്ക് ക്രെഡിറ്റ് പോയിന്റ് നേടാം. പ്രധാനമന്ത്രിയുമായി അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള അവസരവും ഇതിലൂടെ ലഭിച്ചേക്കാം. ‘സുരാജ്യ’ എന്ന ലക്ഷ്യം നേടുന്നതിനും സുശക്ത രാജ്യം കെട്ടിപ്പടുക്കുന്നതിനും ഓരോ പൗരനും അവരുടേതായ സംഭാവന നല്‍കുന്നതിനുള്ള അസുലഭാവസമാണ് മൈഗവിലൂടെ വന്നുചേര്‍ന്നിരിക്കുന്നത്.
കണ്ടെത്തുന്നു സര്‍ഗശേഷിയും
സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള അഭിപ്രായവും നിര്‍ദ്ദേശവും മൈഗവ് പോര്‍ട്ടലില്‍ അതത് പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗത്ത് രേഖപ്പെടുത്താം. കൂടാതെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് പേര് നിര്‍ദ്ദേശിക്കാനും ലോഗോ രൂപകല്പന ചെയ്യുന്നതിനും അവസരമുണ്ടെന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു. പൗരന്മാരിലെ സര്‍ഗശേഷി കണ്ടെത്തുന്നതിനും അതിന് അംഗീകാരം നല്‍കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
സുരാജ്യത്തിനായി പ്രവാസികളും
ഭാരതത്തിന്റെ വളര്‍ച്ചക്ക് പ്രവാസികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാം. ഇതിനായി ചഞക െളീൃ ശിറശമ െഴൃീംവേ എന്ന പേരില്‍ മൈഗവ് ഗ്രൂപ്പുതന്നെയുണ്ട്. ഒട്ടനവധി പ്രതികരണങ്ങളാണ് പ്രവാസികളില്‍ നിന്നും ലഭിക്കുന്നു എന്നത് മൈഗവിന് ലോകത്തെമ്പാടുമുള്ള ഭാരതീയര്‍ക്കിടയിലുള്ള സ്വീകാര്യതക്ക് തെളിവാണ്.
വോളന്റിയര്‍മാര്‍ക്കും പ്രോത്സാഹനം
ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനം ആരാണ് മോഹിക്കാത്തത്. അത് കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവരെ സജ്ജരാക്കുകയും കൂടുതല്‍ നേട്ടം കൈവരിക്കാന്‍ മറ്റ് വോളന്റിയര്‍മാര്‍ക്ക് പ്രേരണയാവുകയും ചെയ്യും. മൈഗവിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന വോളന്റിയര്‍മാരില്‍ മികച്ചവരെ ഓരോ ആഴ്ചയും കണ്ടെത്തുകയും അവരുടെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വയ്ക്കുവാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു.
അവരില്‍ ചിലരെ പരിചയപ്പെടാം
നിഷിത ചന്ദക്: മൈഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ നിഷിതയെ പ്രേരിപ്പിച്ചത് രണ്ട് ഘടകങ്ങളാണ്. ഒന്ന് ഭാരതവും മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കിയിരിക്കുന്ന നിരുപാധികമായ പിന്തുണയും. ഇതൊരു മഹത്തായ സംരംഭമാണെന്നാണ് ഇവരുടെ അഭിപ്രായം. രാജ്യത്തിന് വേണ്ടിയുള്ള എളിയ സേവനാണ് ഇതിലൂടെ നടത്തുന്നതെന്നും അവര്‍ പറയുന്നു.
വിവേക് റായ്: സദ്ഭരണത്തിന് വേണ്ടി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി മികച്ചൊരു വേദിയാണ് മൈഗവ് എന്നാണ് വിവേക് പറയുന്നത്. വിവിധ ഗ്രൂപ്പുകളില്‍ നിന്നുള്ളവരുടെ അഭിപ്രായങ്ങള്‍ വായിക്കുമ്പോള്‍, രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ളവരുടെ ചില ആശയങ്ങള്‍ തന്നെ അതിശയിപ്പിക്കുന്നതായി വിവേക് പറയുന്നു. ഇതൊരു നല്ല അനുഭവമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
തുഹിന ചാറ്റര്‍ജി: ഭരണകാര്യത്തില്‍ ജനങ്ങളുടെ പങ്കാളിത്തവും അവരുടെ അഭിപ്രായങ്ങളും മനസ്സിലാക്കുന്നതിനുള്ള അവസരമാണ് വോളന്റിയര്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ചതെന്ന് തുഹിന. നയരൂപീകരണത്തില്‍ പൗരന്മാരേയും ബന്ധിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇവര്‍ പറയുന്നു. കേന്ദ്രനേതൃത്വത്തിന്റെ മഹത്തായ കാഴ്ചപ്പാടാണ് സുരാജ്യമെന്നത്. ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് തന്നാലാവുന്ന വിധത്തില്‍ സംഭാവന ചെയ്യുകയെന്നതും മികച്ച സമൂഹത്തിനായുള്ള മാറ്റവും തന്റെ ആഗ്രഹമായിരുന്നുവെന്നും തുഹിന വ്യക്തമാക്കുന്നു.
മിഥുന് വിജയകുമാര്‍: രാജ്യത്തിന്റെ വികസത്തിനായി ഏതൊരാളും പ്രവര്‍ത്തിക്കണമെന്ന്് പറയുന്നത് ശരിയാണെന്ന് മിഥുന് പറയുന്നു. എന്നാല്‍ ഈ വികസനം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ സാധാരണക്കാരനും ഉന്നതാധികാരികളും തമ്മില്‍ ഫലപ്രദമായ ആശയവിനിമയം നടക്കണം. മൈഗവിന് വേണ്ടി വോളന്റിയറായി പ്രവര്‍ത്തിക്കുമ്പോള്‍ മനസ്സിലാക്കിയ കാര്യം ജനങ്ങള്‍ നല്കുന്ന വിവരം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുന്നതിന് നിര്‍ണായക പ്രാധാന്യമുണ്ടെന്നാണെന്നും മിഥുന് പറയുന്നു. എല്ലാ പൗരന്മാര്ക്കും രാജ്യനിര്‍മാണത്തില്‍ പങ്കാളികളാവാന്‍ തുറന്നിട്ട വേദിയാണ് മൈഗവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: