ന്യൂദല്‍ഹി: മുന്‍ സുപ്രീംകോടതി ജഡ്ജി സി.കെ പ്രസാദിനെ പ്രസ് കൗണ്‍സിലിന്റെ പുതിയ ചെയര്‍മാനായി നിയമിച്ചു. ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്ജുവിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്.
മാര്‍ക്കണ്ഠേയ കട്ജുവിന്റെ മൂന്നുവര്‍ഷത്തെ കാലാവധി ഒക്ടോബര്‍ 11ന് അവസാനിച്ചിരുന്നു. പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിര്‍വഹിച്ചത്. പുതിയ ചുമതലക്കാര്യം ജസ്റ്റിസ് ചന്ദ്രമൗലി കുമാര്‍ പ്രസാദിനെ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രവാര്‍ത്താവിതരണമന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: