കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദിയുടെ സഞ്ജയന് പുരസ്കാരം നാളെ പ്രശസ്ത സാഹിത്യകാരന് മാടമ്പ് കുഞ്ഞുക്കുട്ടന് സമര്‍പ്പിക്കും.
കോഴിക്കോട് അളകാപുരിയില്‍ വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ മഹാകവി അക്കിത്തം പുരസ്കാര സമര്‍പ്പണം നടത്തും. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ.് രമേശന് നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ നിരൂപകന് കെ.പി. ശങ്കരന് സഞ്ജയന് സ്മാരക പ്രഭാഷണവും പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, പി.വി. ഗംഗാധരന്, ബി.ഗിരിരാജന്‍ എന്നിവര്‍ ആശംസകളുമര്പ്പിക്കും. ചടങ്ങില്‍ ശ്രീജിത്ത് മൂത്തേടത്തിന്റെ ”ഭൂമിവാതുക്കല്‍ സൂര്യോദയം” എന്ന പുസ്തകത്തിന്റെ പ്രകാശനം മാടമ്പ് കുഞ്ഞുക്കുട്ടന് നിര്‍വഹിക്കും.
എം.എ. കൃഷ്ണന്, പി. ബാലകൃഷ്ണന്, പ്രൊഫ. പി.ജി. ഹരിദാസ്, പി. കെ. രാമചന്ദ്രന് എന്നിവര്‍ സംബന്ധിക്കുമെന്ന് സ്വാഗതസംഘം ചെയര്മാന് പി.വി. ഗംഗാധരന് ജനറല്‍ കണ്‍വീനര്‍ എ.ശശിധരന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: