ശബരിമല: പമ്പ മുതല്‍ സന്നിധാനം വരെ വിശ്രമമില്ലാതെ കൊട്ടിക്കയറി വിവേകും സംഘവും പതിനെട്ടാം പടി ചവുട്ടി. തിരുവനന്തപുരത്തെ അനന്തശയനം ചെണ്ടമേള സംഘാംഗങ്ങള്‍ ഇത് നാലാം തവണയാണ് ചെണ്ടമേളവുമായി സന്നിധാനത്തെത്തിയത്. മൂന്ന് വര്‍ഷമായി ചെറുപ്പക്കാരുടെ ഈ സംഘം പഠനത്തിനും ജോലിക്കുമൊപ്പം ചെണ്ടമേളവും ഒരു സാധനയായി കൊണ്ട് പോകുന്നു. പമ്പയില്‍ നിന്നും പതിനെട്ടാംപടി വരെ നിര്‍ത്താതെ കൊട്ടിയ പതിനാലംഗ സംഘം ഇരുമുടിക്കെട്ടുമേന്തി പടിചവുട്ടി. സന്നിധാനത്ത് സോപാനത്തിന് മുന്നില്‍ മേളം തീര്‍ത്ത് അയ്യപ്പന് കാണിക്കയും അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: