മണ്ണഞ്ചേരി: വിജിലന്‍സ് റെയ്ഡിനെ തുടര്‍ന്ന് മണ്ണഞ്ചേരി പഞ്ചായത്തില്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന് സീനിയര്‍ ക്ലര്‍ക്ക് ശശികുമാറിനെയാണ് പഞ്ചായത്ത് പ്രസിഡന്റ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ലൈസന്‍സ് നല്കുന്ന വിഭാഗത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. വ്യാജ രസീതുകളും മറ്റും നല്കി 50,000 രൂപയുടെ ക്രമക്കേട് നടത്തിയതായാണ് ആക്ഷേപം. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പഞ്ചായത്ത് കമ്മറ്റി സസ്പെന്ഷന് അംഗീകാരം നല്കി. വിജിലന്‍സ് റെയ്ഡിനെ തുടര്‍ന്ന് പഞ്ചായത്തില്‍ അഴിമതി ആക്ഷേപം നിലനില്‍ക്കെയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: