പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഇരുമുടികെട്ടുമായി ദര്‍ശനത്തിന് കാത്തുനിന്ന അയ്യപ്പഭക്തനെ മര്‍ദ്ദിച്ച പോലീസുകാരനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ മതിയായ പോലീസിനെ പമ്പയിലും സന്നിധാനത്തും വിന്യസിക്കാതെ വ്രതശുദ്ധിയോടെ ദര്‍ശനത്തിനെത്തി തിരക്കില്‍പെട്ട ഭക്തനെ മര്‍ദ്ദിച്ച സംഭവം രമേശ് ചെന്നിത്തല കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിന്റെ പരാജയമാണ്. ഉത്തരവാദിയായ പോലീസുകാരനെതിരേ നടപടിത്തില്ലെങ്കില് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ബിനുമോന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: