ശ്രീകൃഷ്ണപുരം: കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും ആഭയന്തര കലാപങ്ങള മൂലം നാലുതവണ മാറ്റിവെച്ച ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷന് ബിജെപി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ആറുമാസത്തിനിടെ നാലു തവണ ഉദ്ഘാടന ചടങ്ങ് തീരുമാനിക്കുകയും അവസാന നിമിഷത്തില മാറ്റിവെക്കുകയുമാണ്.
ശിലാഫലകവും ക്ഷണപത്രവും തയ്യാറായിട്ടും ആഭ്യന്തര മന്ത്രി ഉദ്ഘാടനത്താതിരുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മൂലമാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജില്ലാ പഞ്ചായത്തംഗം കെ.ജയദേവനെ ക്ഷണിക്കാത്തതാണ് സിപിഎം വിട്ടു നില്ക്കാന് കാരണം. ഇടതു-വലതു പാര്‍ട്ടികളുടെ ഈ നിലപാടിനെതിരെ ജനകീയ പ്രതിഷേധം അറിയിക്കാനാണ് ബിജെപി പോലീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍ നാളികേരമുടച്ച് നിര്‍വഹിച്ചു. മധുര വിതരണവും നടത്തി.
ഇടതു-വലതു പാര്‍ട്ടികളുടെ ജനവഞ്ചനയില്‍ പ്രതിഷേധിച്ച് തിരുവാഴിയോട് നിന്നാരംഭിച്ച മാര്‍ച്ചിന് ഷൊര്‍ണൂര്‍ മണ്ഡലം ജന.സെക്രട്ടറി പി.ജയന്, എം.ഉണ്ണിക്കൃഷ്ണന്, ടി.സുബ്രഹ്മണ്യന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: