ചാലക്കുടി: ശബരിമലയിലെത്തുന്ന പതിനായിരക്കണക്കായ അയ്യപ്പ ഭക്തര്‍ക്ക് അന്നദാനത്തിനുള്ള തണ്ടിക ചാലക്കുടി മേലൂര്‍ പൂലാനിയില്‍ നിന്ന് പുറപ്പെട്ടു.മേലുര് പഞ്ചായത്തിലെ വീടുകളില്‍ നിന്ന് പൂലാനി സംഘധ്വനി പുരൂഷ സ്വയം സഹായ സംഘമാണ് ഉത്പനങ്ങള്‍ ശേഖരിച്ചത്.അന്നദാനത്തിനുള്ള അരി,പലവ്യഞ്ജനങ്ങള്‍,വിവിധതരം പച്ചറിക്കള്,നാളിക്കേരം എന്നിവയാണ് പൂലാനി വിഷ്ണുപുരം ശ്രീ നരസിംഹപുരം ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് കൈമാറിയത്.ഒരുലോറി സാധനങ്ങളാണ് പൂലാനിയില്‍ നിന്ന് ശബരിമലയിലേക്ക് പുറപ്പെടത്ത്.ശരണമന്ത്രഘോഷമുഖരിതമായ അന്തരീക്ഷത്തില്‍ വിഷ്ണുപുരം ക്ഷേത്രം സെക്രട്ടറി ലെനീഷ് ആനേലി തണ്ടിക ഉത്പനങ്ങള്‍ കുമ്മനം രാജശേഖരന് കൈമാറി.
നാടിന്റെ വികസനമെന്നാല്‍ ബൗദ്ധിക വികസനത്തേക്കാള്‍ ഹൃദയവിശാലത്തയാണ് വികസനമായി കാണേണ്ടതെന്ന് ഹിന്ദൂഐക്യവേദി സംസ്ഥാനജലറല് സെക്രട്ടറിയും അഖിലഭാരതീയ അയ്യപ്പസേവാസംഘം അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ കുമ്മനം രാജശേഖരന് അഭിപ്രയപ്പെട്ടു.അയ്യപ്പസേവാസംഘത്തിന്റെ നേതൃത്തില്‍ നടക്കുന്ന അന്നദാനത്തിനുള്ള തണ്ടിക ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം..നാട്ടില്‍ എന്ത് നന്മയുണ്ടായാലും,വികസനം ഉണ്ടെങ്കിലും അതിനെ നന്മയോട് കൂടി വീക്ഷിച്ചാലെ അത് സമൂഹത്തിന് ഗൂണകരമായി മാറുയെന്നും അദ്ദേപറഞ്ഞു.
അന്നദാനപ്രഭൂ എന്ന് വിശേഷണമുള്ള ഏകദൈവം ശബരിമല ശ്രീ ധര്മ്മശാസ്താവാണെന്നും അന്നദാനത്തേക്കാള്‍ മറ്റൊരു പുണ്യമില്ലെന്നും കുമ്മനം പറഞ്ഞു.ചടങ്ങില്‍ സംഘം പ്രസിഡന്റ് സുജിത് അദ്ധ്യഷത വഹിച്ചു.ഭാരതീയ വ്യവസായസെല്‍ കണ്‍വീനര്‍ ഋഷി പല്‍പ്പു മുഖ്യതിഥിയായിരുന്നു.വിമല്‍.വി,അരുണ്‍,കെ.വി,ക്ഷേത്ര മേല്‍ ശാന്തി അജിത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: