തൃശൂര്‍: വിശ്വഹിന്ദുപരിഷത്ത് സുവര്‍ണ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള രഥയാത്രയ്ക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. വടക്കാഞ്ചേരി, കേരളത്തില്‍ വിഎച്ച്പി പിറവിയെടുത്ത ഗുരുപവനപുരി,തൃശ്ശിവപേരൂര്‍, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിലായിരുന്നു രഥഘോഷയാത്രക്ക് സ്വീകരണം നല്‍കിയത്. പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി സാംസ്കാരിക തലസ്ഥാനത്ത് എത്തിയ യാത്രയെ നുറുക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ അകമല ശ്രീധര്മ്മശാസ്താക്ഷേത്രപരിസരത്ത് നിന്ന് സ്വീകരിച്ചു. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണവേദിയായ വടക്കാഞ്ചേരി ബസ്സ്റ്റാന്റ് പരിസരത്തേക്ക് ആനയിച്ചു.
സമ്മേളനവേദിയില്‍ മേഖലയിലെ വിവിധ ക്ഷേത്രങ്ങളിലെ കോമരങ്ങളെയും, ഗുരുസ്വാമിമാരേയും ആദരിച്ചു. രഥയാത്രയ്ക്ക് നയിക്കുന്ന വി.എച്ച്.പി ജനറല്‍ സെക്രട്ടറി വി.മോഹനന്, ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര് കുമാര്‍, വി.എച്ച്.പി സംസ്ഥാന പ്രസിഡണ്ട് ബി.ആര്.ബലരാമന്, സ്വാമിമാരായ ഈശ്വരാനന്ദ, കൃഷ്ണാനന്ദ, എം.സി.വത്സന്, ഐ.ബി.ശശിധരന്, എസ്.സുധി, വി.നാരായണനുണ്ണി, പി.ജി.കണ്ണന്, കെ.യു.സുകുമാരന്‍, കെ.വിപിന്‍ പ്രസംഗിച്ചു. വിഎച്ച്പി ജില്ലാസെക്രട്ടറി കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. രഥയാത്ര കണ്‍വീനര്‍ എസ്.ആര്.ടി.കുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു എന്നിവര്‍ യാത്രയുടെ ഉദ്ദേശത്തെക്കുറിച്ച് വിവരിച്ചു.
വിഎച്ച്പി ജില്ലാപ്രസിഡണ്ട് എന്‍.കെ.ബാലകൃഷ്ണന്, ആര്‍എസ്എസ് ജില്ലാകാര്യവാഹ് എം.കെ.അശോകന്, താലൂക്ക് കാര്യവാഹ് കെ.മനോജ്, ബിഎംഎസ് മേഖലാ പ്രസിഡണ്ട് ശശികുമാര്‍ മങ്ങാടന്‍, ബാലഗോകുലം താലൂക്ക് കാര്യദര്‍ശി ശ്രീദാസ്, വിഎച്ച്പി പ്രഖണ്ഡ് പ്രസിഡണ്ട് ശ്രീനിവാസന് മേലേമ്പാട് എന്നിവര്‍ പങ്കെടുത്തു. വിഎച്ച്പി പ്രഖണ്ഡ് സെക്രട്ടറി കെ.ബി.സതീശന് നന്ദിപറഞ്ഞു. സ്വീകരണയോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ താലൂക്കിലെ ക്ഷേത്രകോമരങ്ങള്ക്കും ഗുരുസ്വാമിമാര്‍ക്കും ഉപഹാരം നല്കി ആദരിച്ചു.
ഗുരുവായൂരില്‍ ജില്ലാ സംഘചാലക് റിട്ട.കേണല്‍ വി.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്പി വിഭാഗ് സെക്രട്ടറി കെ.ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.എം.വി.രത്നകരന്‍,കെ.കൃഷ്ണകുമാര്‍,പ്രതീഷ്,വിജീഷ് കാരാട്ട് എന്നിവര്‍ നേതൃത്വം നല്കി. തൃശൂര്‍ കോര്പ്പറേഷന് പരിസരത്ത് ആവേശ്വോജ്ജ്വല സ്വീകരണമാണ് യാത്രക്ക് നല്‍കിയത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെയും നഗരത്തിലെ പ്രമൂഖ ക്ഷേത്ര ഭാരാവാഹികള്‍.വിവിധ സാമുദായിക സംഘടന നേതാക്കള്‍ പങ്കെടുത്തു. പൊതുയോഗത്തില്‍ ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ജി.മഹാദേവന് അദ്ധ്യക്ഷത വഹിച്ചു.
വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ:സരള.എസ്.പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാനികേതന്‍ സംസ്ഥാന അക്കാദമിക് കോഡിനേറ്റര്‍ പ്രബോദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. അയ്യപ്പസേവാസമാജം സംസ്ഥാന സംഘടനാ കാര്യദര്‍ശി വി.കെ.വിശ്വനാഥന്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ.എം.മാധവന്‍കുട്ടി, പാറമേക്കാവ് ദേവസ്വം വൈസ് പ്രസിഡന്റ് വി.എന്‍.ശശി, എഴുത്തച്ഛന് സമാജം സംസ്ഥാന പ്രസിഡന്റ് കെ.ജി.അരവിന്ദാക്ഷന്, സംഘപരിവാര്‍ നേതാക്കളായ പി.ആര്.ഉണ്ണി,ബാലന് പണിക്കശ്ശേരി, എ.പി.ഗംഗാധരന്, ആര്‍എസ്എസ് ജില്ലാകാര്യവാഹ് ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, അഡ്വ.ബി.ഗോപാലകൃഷ്ണന്, എ.നാഗേഷ്, വി.എന്‍.ഹരി,പി.എസ്.രഘു, കൗണ്‍സിലര്‍ വിനോദ് പൊള്ളാഞ്ചേരി, അഡ്വ. രവികുമാര്‍ ഉപ്പത്ത്, സുരേന്ദ്രന് ഐനിക്കുന്നത്ത്, വിഎച്ച്പി ഭാരാവാഹികളായ സി.അജയന്, ഇ.എം.മഹേഷ്, വത്സല, വേണുഗോപാല്‍, ധ്രുവന്കുമാര്, കെ.ബി.സുധീഷ്, കൃഷ്ണമോഹന്, ആര്,മഹേശ്വരന്, സി.കെ.മധു,ശ്രീജിത്ത്, എസ്.ജയചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
ഇരിഞ്ഞാലക്കുടയില്‍ നടന്ന സമാപനയോഗത്തില്‍ അഖിലഭാരാതീയ സീമാജാഗരണ്‍ സംയോജക് എ.ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി .എസ്എന്‍ഡിപി താലൂക്ക് യുണിയന്‍ പ്രസിഡന്റ് സി.ഡി. സന്തോഷ് ഉദ്ഘാടനം ചെയ്തു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് എ.പി.ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു.ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് പി.എന്‍.ഈശ്വരന്,താലൂക്ക് സംഘചാലക്് പി.കെ.പ്രതാപവര്‍മ്മ രാജ.വി.ബാബു, ടി.സി.സേതുമാധവന്,വി.സി.മധു, സി.ഡി. സുനില്‍കുമാര്‍,എന്നിവര്‍ സംബന്ധിച്ചു. ഇന്ന് രാവിലെ കൊടുങ്ങല്ലൂരില്‍ സ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: