ശബരിമല : തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ശുചീകരണത്തിനായി നിയോഗിച്ചിട്ടുള്ള ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങളുടെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു.
സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലായി 800 വിശുദ്ധി സേനാംഗങ്ങളേയാണ് വിന്യസിച്ചിട്ടുള്ളത്. സന്നിധാനത്ത് ഒന്‍പത് സെഗ്മെന്റും പമ്പയില്‍11 സെഗ്മെന്റുകളുമായി തിരിച്ച് ശാസ്ത്രീയമായ ശുചീകരണമാണ് നടത്തുന്നത്. മാലിന്യങ്ങള്‍ തൂത്ത് കൂട്ടിയ ശേഷം പ്രത്യേക വീപ്പകളില്‍ ശേഖരിക്കും. തുടര്‍ന്ന് സംസ്കരണത്തിനായി ഇന്‍സിനറേറ്ററില്‍ എത്തിക്കും.
മാലിന്യങ്ങള്‍ വേര്‍തിരിച്ച ശേഷമാണ് ഇന്‍സിനറേറ്ററില്‍ സംസ്കരിക്കുന്നത്. ദിവസവും രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങള്‍ പ്രവര്‍ത്തനനിരതരാണ്. സന്നിധാനത്ത് 300, പമ്പയില്‍ 315, നിലയ്ക്കല്‍ 150 ,പന്തളത്ത് 25 , കുളനടയില്‍ 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളെ വിന്യസിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: