കൊച്ചി: സംസ്ഥാനത്തെ സെല്ലുലാര്‍ സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ സഹായിക്കണമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ സിഒഎഐ, അസോസിയേഷന് ഓഫ് യൂണിഫൈഡ് ടെലികോം സര്‍വീസ് പ്രൊവൈഡേഴ്സ് ഓഫ് ഇന്ത്യ (എയുഎസ്പിഐ), ടവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്സ് അസോസിയേഷന് (ടിഎഐപിഎ) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷന് അയച്ച കത്തിലാണ് അസോസിയേഷന് ഈ ആവശ്യം ഉന്നയിച്ചത്.
മൊബൈല്‍ ടവര്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഇന്സ്റ്റലേഷന് എന്നിവ സംബന്ധിച്ച അപേക്ഷകളില്‍ മുന്‍ഗണനാ ക്രമത്തില്‍ തീരുമാനമുണ്ടാകണമെന്നതാണ് പ്രധാന ആവശ്യം. സിഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന് എസ് മാത്യൂസ്, എയുഎസ്പിഐ സെക്രട്ടറി ജനറല്‍ അശോക് സൂദ്, ടിഎഐപിഎ സീനിയര്‍ ഡയറക്ടര്‍ തിലക് രാജ് ദുവാ എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.ടെലികമ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ടവര്‍ ഇന്സ്റ്റലേഷന് മാര്‍ഗ്ഗരേഖ കേരള സര്‍ക്കാരും പിന്തുടരണമെന്നാണ് മറ്റൊരാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: