തിരുവനന്തപുരം: ദേശീയ ക്ഷീര ദിനത്തില്‍ മില്‍മയുടെ രണ്ടു ഉല്‍പ്പന്നങ്ങള്‍ക്കുടി വിപണിയില്‍ എത്തും.
കപ്പുകളില്‍ ലഭ്യമാകുന്ന കട്ടതൈരും, സംഭാരവുമാണ് പുതിയ ഉല്‍പ്പന്നങ്ങള്‍. 26-ാം തീയതി ദേശീയ ക്ഷീരദിനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് തിരുവനന്തപുരം കോബാങ്ക് ടവേഴ്സില്‍ നടക്കുന്ന ചടങ്ങില്‍ ഉപഭോക്താക്കള്‍ക്കായി വിപണിയിലിറക്കുന്നത്.
3 ശതമാനം കൊഴുപ്പും 9 ശതമാനം കൊഴുപ്പില്ലാത്തതുമായി ആരോഗ്യാനുസൃതമായി പാസ്ചുറൈസ് ചെയ്താണ് മില്‍മയുടെ കപ്പുകളിലുള്ള പുതിയ കട്ടതൈര് വിപണിയിലെത്തുന്നത്. 15 ദിവസംവരെ ഫ്രിഡ്ജില്‍ കേടു കൂടാതെ സൂക്ഷിക്കാനാകും. 200 ഗ്രാമിന്റെ കപ്പിന് 24 രൂപയും 400 ഗ്രാമിന്റെ കപ്പിന് 45 രൂപയുമാണ് വില. 200 മില്ലിലിറ്റര്‍ സംഭാരത്തിന് 10 രൂപയാണ് വില. എല്ലാ ബൂത്തുകളിലും ലഭ്യമാക്കും.
ആരോഗ്യദായകമായ ഉല്‍പ്പന്നങ്ങള്‍ക്കായാണ് മില്‍മ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പുതിയ ഉല്‍പ്പന്നങ്ങള്‍ കാല്‍ഷ്യം, വിറ്റാമിന്‍ ഡി തുടങ്ങിയവ പ്രധാനം ചെയ്യുന്നവയാണെന്നും വിപണിയില്‍ മുന്നേറ്റം ഉണ്ടാക്കുക വഴി ക്ഷീരകര്ഷകന് പ്രയോജനം ലഭിക്കുമെന്നും മില്‍മ ചെയര്മാന് ഗോപാലക്കുറുപ്പ് പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ തട്ടയിലാണ് പുതിയ രണ്ടു ഉല്‍പ്പന്നങ്ങളും ആദ്യഘട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കുക. വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി തുടങ്ങിയ രണ്ടു ഘടകങ്ങള്‍ കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന പദാര്‍ത്ഥങ്ങളാണെന്ന് മില്‍മ ബോര്‍ഡ് തിരുവനന്തപുരം റീജണല്‍ ചെയര്മാന് കല്ലട രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: