ലഖ്നൗ: തങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ അംഗീകരിച്ചാല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കെടുക്കുന്ന ഇന്‍ഷ്വറന്‍സ് ബില്ലിനെ എതിര്‍ക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. ബില്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്ന രാജ്യസഭാ സെലക്ട്് കമ്മിറ്റി തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാല്‍ ബില്ലിനെ പിന്തുണയ്ക്കും.
ആഗസ്റ്റില്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച ഇന്‍ഷ്വറന്‍സ് ബില്‍ കടുത്ത സംവാദത്തിന് ശേഷമാണ് രാജ്യസഭയുടെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. സെലക്ട് കമ്മിറ്റി ഇതുവരെ അവസാന തീരുമാനം എടുത്തിട്ടില്ല. സെലക്ട് കമ്മിറ്റിയുടെ തീരുമാനം വന്നശേഷം പാര്‍ട്ടി തീരുമാനം വെളിപ്പെടുത്താം. തങ്ങളുടെ ആവശ്യങ്ങള്‍ സെലക്ട് കമ്മിറ്റി പരിഗണിച്ചാല്‍ പിന്നെ ബില്ലിനെ എന്തിന് എതിര്‍ക്കണമെന്നും മായാവതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: