അഹമ്മദാബാദ് :ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ ലിലാപൂര് ഗ്രാമം ദത്തെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പ്രകാരമാണ് 1200 ജനങ്ങള്‍ അധിവസിക്കുന്ന ലിലാപൂര് ഗ്രാമം ഗുജറാത്ത് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്.
ആനന്ദി ബെന്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലുള്‍പ്പെടുന്നതാണ് ലിലാപൂര് ഗ്രാമം. ഗ്രാമം ദത്തെടുക്കുന്നതിന്റെ ഭാഗമായി ഗുജറാത്ത് മുഖ്യമന്ത്രി അവിടം സന്ദര്‍ശിക്കുകയും ചെയ്തു.
മികച്ച റോഡുകളാല്‍ ഈ ഗ്രാമം പ്രധാന സ്ഥലങ്ങളുമായി ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഈ ഗ്രാമത്തിന്റെ പോരായ്മ. ഇതുമൂലം പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 5 കിലോമീറ്റര്‍ അകലെയുളള സ്കൂളില്‍ പോയി തുടര്‍ വിദ്യാഭ്യാസം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്രിക്കറ്റ് താരം സച്ചിനും ഇത്തരത്തില്‍ ഗ്രാമങ്ങള്‍ ദത്തെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: