മുട്ടം : ഹോട്ടലുകളിലെ മേശപ്പുറത്ത് ലഭിച്ചിരുന്ന ബിരിയാണി നിരത്തുവക്കിലും നിറസാന്നിദ്ധ്യമാകുന്നു. തൊടുപുഴ – മൂലമറ്റം റൂട്ടില്‍ പെരുമറ്റത്താണ് കലം ബിരിയാണിയുടെ വില്‍പ്പന പൊടി പൊടിക്കുന്നത്.
കലയന്താനി ദേവമാതാ കാറ്ററിംഗിലെ സിജി ജോസഫ് ആണ് പുതിയ പരീക്ഷണവുമായി രംഗത്ത് വന്നത്. ബിരിയാണി ഉണ്ടാക്കുവാന്‍ ആവശ്യമായ സാധനങ്ങള്‍ വാഹനത്തില്‍ എത്തിച്ച് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ വച്ച് പാചകം ചെയ്യുകയാണ്. ചെറിയ മണ്കലത്തില് നിറച്ച് കൊടുക്കുന്നതിനാല്‍ 3 മണിക്കൂര്‍ വരെ ചൂട് നിലനില്ക്കും.
കലം ബിരിയാണിയ്ക്ക് പുറമേ ചട്ടി ബിരിയാണി, ദം ചിക്കന്‍ ബിരിയാണി എന്നിവയും ഇവിടെ നിന്നും ലഭിക്കും. നിരവധി വാഴിയാത്രക്കാരാണ് ദേവമാതാ കാറ്ററിംഗിലെ സിജിയ്ക്ക് പ്രോത്സാഹനവുമായി എത്തുന്നത്. പരീക്ഷണാര്‍ത്ഥം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ നല്ല വില്‍പ്പന നടക്കുന്നുണ്ടെന്ന് സിജി പറഞ്ഞു. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ അനേകം വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ പാതയോരത്തെ കലം ബിരിയാണിയുടെ രുചി അറിയുവാന്‍ മിക്ക വാഹനങ്ങളും ഇവിടെ നിര്‍ത്തിയിട്ടാണ് സഞ്ചാരം തുടരുന്നത്. മണ്‍കലത്തിന്റെ സ്വാഭാവിക രുചി എന്തെന്നറിയാത്ത ന്യൂ ജനറേഷന് കലം ബിരിയാണിയിലൂടെയെങ്കിലും അത് പകര്‍ന്ന് കൊടുക്കുവാനുള്ള ശ്രമത്തിലാണ് ദേവമാതാ കാറ്ററിംഗിലെ സിജി.
പാതയോരത്തുനിന്നും കലം ബിരിയാണിയുടെ രുചി അറിയുവാനുള്ള സഞ്ചാരികളുടെ തിരക്ക് ഓരോ ദിവസവും കൂടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: