തൊടുപുഴ : മങ്ങാട്ടുകവലയില്‍ ലക്ഷങ്ങള്‍ മുതല്‍മുടക്കി സ്ഥാപിച്ച ഹൈമാസ് ലൈറ്റ് തകരാറിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു. മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിന് സമീപമാണ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. സ്ഥാപിച്ച നാള് മുതല്‍ തകരാറുകള്‍ വിടാതെ പിന്തുടരുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. സന്ധ്യ മയങ്ങുന്നതോടെ നഗം ഇരുട്ടിന്റെ പിടിയില്‍ അകപ്പെടുകയാണ്. മുതലക്കോടം, കാരിക്കോട്, തൊടുപുഴ ടൗണ്‍, വെങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം എത്തുന്ന വാഹനങ്ങള്‍ സന്ധിക്കുന്ന കവലയാണിത്. വെളിച്ചക്കുറവുമൂലം ഇവിടെ അപകടങ്ങള്‍ തുടര്‍കഥയാണ്. കാല്‍നടക്കാരും വ്യാപാരികളുമാണ് ഇതിന്റെ ദൂഷ്യഫലം അനുഭവിക്കുന്നത്. തകരാറുകള്‍ പരിഹരിച്ച് ഹൈമാസ് ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ഒന്നടങ്കം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: