കാക്കനാട്: ഖര മാലിന്യ സംസ്ക്കരണം നടത്തുന്നതില്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശുചിത്വ മിഷന് ഖര മാലിന്യ സംസ്കരണത്തിനായി കോടിക്കണക്കിന് രൂപ നല്‍കിയിട്ടും അന്‍പത് ശതമാനത്തില്‍ താഴെ മാത്രം ഫണ്ടേ വിനിയോഗിച്ചുള്ളൂ. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സര്‍ക്കാരില്‍ നിന്നു ലഭിച്ച തുകയുടെ പകുതി ശതമാനത്തില്‍ താഴെയേ ചെലവിട്ടുള്ളൂ. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന് നിയമസഭയുടെ ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ദിവസം തോറും 7,000 8,000 ടണ്‍ ഖരമാലിന്യം ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. നിലവിലുള്ള ഖര മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ പരിസ്ഥിതിക്ക് താങ്ങാനാവാത്ത സ്ഥിതിയാണ്. ഇലക്ട്രോണിക് മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും വന്‍തോതില്‍ വര്‍ധിക്കുന്നു. ആശുപത്രികളിലെയും ലബോറട്ടറികളിലെയും മറ്റും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പഞ്ചായത്ത് രാജ് നിയമപ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയാണ് ഖരമാലിന്യ സംസ്കരണം.
പക്ഷേ, പല സ്ഥാപനങ്ങളിലും അവയുടെ പരിധിയിലുള്ള മാലിന്യത്തെപ്പറ്റി കൃത്യമായ കണക്കു പോലുമില്ല. മാലിന്യ സംസ്കരണത്തിന്റെ ആസൂത്രണത്തിനും നിര്‍വഹണത്തിനും വിവരശേഖരണം അനിവാര്യമാണെങ്കിലും ഇക്കാര്യത്തില്‍ പലരും അനാസ്ഥ കാട്ടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാലിന്യങ്ങള്‍ നീക്കേണ്ടത് മൂടിയുള്ള വാഹനങ്ങളിലാണെന്ന് പഞ്ചായത്ത് രാജ് നിയമം പറയുന്നു. ഇതു മിക്കയിടത്തും പാലിക്കുന്നില്ല. മാലിന്യം ശേഖരിക്കാന്‍ കോടികള്‍ മുടക്കി വാങ്ങിയ സാമഗ്രികള്‍ പലയിടത്തും ഉപയോഗിക്കുന്നില്ല.
പലയിടത്തും പ്രാകൃതമായ സംസ്കരണ രീതിയാണ് തുടരുന്നത്. നഗരസഭകള്‍ 2003ല്‍ തന്നെ ഖരമാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നായിരുന്നു ചട്ടം. മിക്കയിടത്തും ഇതു നടപ്പായിട്ടില്ല. പകരം സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ കൂട്ടിയിടുന്നു. ചിലയിടങ്ങളില്‍ വന്‍തുക മുടക്കി പ്ലാന്റ് സ്ഥാപിച്ചെങ്കിലും ശരിയായി പ്രവര്ത്തിക്കുന്നബയോഗ്യാസ് പ്ലാന്റുകള്‍ പോലും പരാജയമായിത്തീര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: