കൊച്ചി: സംസ്ഥാനത്ത് ആദിവാസി ശിശുമരണ നിരക്ക് വര്‍ധിച്ചതായും സര്‍ക്കാര്‍ ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും പറഞ്ഞ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. അട്ടപ്പാടി, നിലമ്പൂര്‍, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിലാണ് ശിശുമരണ നിരക്ക് വര്‍ധിച്ചിരിക്കുന്നത്. ആദിവാസി ശിശുമരണം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദമായ സത്യവാങ്മൂലത്തിലൂടെ നല്കാന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: